അല്‍ഫോന്‍സാ കോളജില്‍ ഡിസംബര്‍ 4, 5 തീയതികളിലായി നടക്കുന്ന നാഷണല്‍ ഇന്റര്‍ കോളീജിയറ്റ് ഫെസ്റ്റ് ‘ആക്ടിസണ്‍ 2025’ ന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് സെന്റ് സേവിയേഴ്‌സ് കോളേജിനെ 2-0 ന് കീഴടക്കി ബത്തേരി അല്‍ഫോന്‍സാ കോളജ് ജേതാക്കളായി.
രണ്ടു ദിവസങ്ങളിലായി എട്ടു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ അല്‍ഫോന്‍സാ കോളജ് ബത്തേരിയുടെ ദേവന്‍ മികച്ച കളിക്കാരനായും അഖില്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള സമ്മാനദാനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ഫെസ്റ്റിന് മുന്നോടിയായി നടന്ന മാരത്തന്‍ മത്സരത്തില്‍ സഞ്ജയ് മോന്‍ (മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി), മുഹമ്മദ് എ (മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി), മുഹമ്മദ് നിഹാല്‍ (സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കൂടരഞ്ഞി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം അല്‍ഫോന്‍സ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍ നിര്‍വഹിച്ചു.
