ഇഗ്നൈറ്റ് മെഗാ ക്വിസ്: സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ അമല്‍ വിജയികള്‍


താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടാനുബന്ധിച്ചു എഫ്എസ്ടിയുടെ നേതൃത്വത്തില്‍ രൂപതയിലെ സിസ്റ്റേഴ്‌സിനായി സംഘടിപ്പിച്ച ഇഗ്നൈറ്റ് മെഗാ ക്വിസ് മത്സരത്തില്‍ സിസ്റ്റര്‍ റോസ്മിന്‍ സിഎംസി, സിസ്റ്റര്‍ അമല്‍ സിഎംസി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സിസ്റ്റര്‍ അര്‍പ്പിത സിഎംസി, സിസ്റ്റര്‍ അനു ട്രീസ സിഎംസി എന്നിവര്‍ രണ്ടും സിസ്റ്റര്‍ രമ്യഎഫ്‌സിസി, സിസ്റ്റര്‍ ദീപ എഫ്‌സിസി എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അനുഗ്രഹ പ്രഭാഷണവും ബിഷപ് മാര്‍ റെമീജോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ചാന്‍സലറും എഫ്.എസ്.ടി. ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട് ആശംസകളര്‍പ്പിച്ചു. വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള സിസ്റ്റേഴ്‌സ് പങ്കെടുത്തു. ഫാ. നിധിന്‍ കരിന്തോളില്‍ മത്സരം നിയന്ത്രിച്ചു. സിസ്റ്റര്‍ ഉദയ, സിസ്റ്റര്‍ മെല്‍വിന്‍, സിസ്റ്റര്‍ സെലസ്റ്റി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.