താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ഇടയനോടൊപ്പം’ എന്ന പേരില്‍ രൂപതയിലെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെയും കുടുംബാംഗങ്ങളുടെയും ക്രിസമസ് ആഘോഷം പുതുപ്പാടി സെന്റ് ജോര്‍ജ് പാരിഷ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഇടവക വികാരി ഫാ. ജോര്‍ജ് കളത്തൂര്‍, കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. ജിനോയ് പനക്കല്‍, മേഖല ഡയറക്ടര്‍ ഫാ. മില്‍ട്ടന്‍ മുളങ്ങാശ്ശേരി, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറകുളങ്ങര, രൂപതാ പ്രസിഡന്റ് പ്രകാശ് പുളിക്കേക്കര, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മനോജ്, രൂപതാ സെക്രട്ടറി മേരികുട്ടി, രുഗ്മിണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളുമായി 313 പേര്‍ സംഗമല്‍ പങ്കെടുത്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ക്രിസ്മസ് സമ്മാനം നല്‍കി.
