ജെപിഐയില്‍ ക്രിസ്മസ് ആഘോഷം


താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ജോണ്‍പോള്‍ സെക്കന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി (ജെപിഐ)യില്‍ ക്രിസ്മസ് ആഘോഷം നടത്തി. താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരുനാളാണെന്നും, വേദനിക്കുന്ന മനസ്സുമായി എത്തുന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും നല്‍കുന്ന സ്ഥാപനമാണ് ജെപിഐയെന്നും ബിഷപ് പറഞ്ഞു.
പിഎംഒസി ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍, ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. ജോബി തോമസ്, ജിതേഷ്, ഫജീന ഫാ. ജോജി, ഫാ. സായി പാറകുളങ്ങര, ശാലിനി എന്നിവര്‍ പ്രസംഗിച്ചു.