ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന 72-ാമത് സീനിയര്‍ നാഷ്ണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയെ തകര്‍ത്ത് ആറാം തവണയും കേരളം കിരീടം ചൂടിയപ്പോള്‍ അത് കണ്ണോത്ത് ഇടവകയ്ക്കും അഭിമാന നിമിഷമായി. കേരളത്തെ കിരീട നേട്ടത്തിലേക്ക് നയിക്കുന്നതില്‍ പങ്കാളിയായ ഏയ്ഞ്ചല്‍ തോമസ് കണ്ണോത്ത് ഇടവകാംഗമാണ്.
ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ് എയ്ഞ്ചല്‍ കണ്ണോത്ത് താന്നിക്കുന്നേല്‍ തോമസിന്റെയും ലീനയുടെയും മകളാണ്.

ആവേശകരമായ ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ ആറാം തവണയും കിരീടം ചൂടിയത്. അഞ്ച് സെറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും നിര്‍ണ്ണായക നിമിഷങ്ങളില്‍ കേരളം വിജയം പിടിച്ചെടുക്കുകയായിരുന്നു.
