ക്രിസ്മസിനോടനുബന്ധിച്ച് ഓള്‍ കേരള ക്രിസ്റ്റീന്‍ മിനിസ്ട്രി നടത്തിയ ബൈബിള്‍ രചനയില്‍ (റോമാക്കാര്‍ക്കുള്ള ലേഖനം) കോഴിക്കോട് സോണില്‍ നിന്ന് 143 കുട്ടികള്‍ പങ്കെടുത്തു. ബൈബിള്‍ എഴുതിയവരുടെ സംഗമം താമരശ്ശേരി ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടത്തി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും ബൈബിള്‍ എഴുതിയ എല്ലാ കുട്ടികള്‍ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ദൈവവചനത്തോട് കുട്ടികള്‍ കാണിക്കുന്ന താല്‍പര്യം ഏറെ അഭിനന്ദനാര്‍ഹമാണെന്നും വചനം പഠിച്ച് അതനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു.
കോഴിക്കോട് സോണ്‍ ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ ആനിമേറ്റര്‍ ഫാ. സിബി കുഴിവേലില്‍, സോണല്‍ സെക്രട്ടറി ബെന്നിച്ചന്‍ കറുകമാലില്‍, ക്രിസ്റ്റീന്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ രാജു മംഗലശ്ശേരി, സെക്രട്ടറി ജെറി കോടഞ്ചേരി, ആനിമേറ്റര്‍ സിസ്റ്റര്‍ സിസ്റ്റര്‍ ഗ്രേയ്‌സ് സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍:
പ്രസംഗം
ഒന്നാം സ്ഥാനം: ഹെല്‍ഗ മരിയ ജിന്‍സ് നീണ്ടുകുന്നേല്‍, പുല്ലൂരാംപാറ
രണ്ടാം സ്ഥാനം: ജൂവല്‍ പ്രകാശ് കണ്ണം തറപ്പേല്‍, മരഞ്ചാട്ടി
മൂന്നാം സ്ഥാനം: എല്‍വിന്‍ ജെയിന്‍ ബാസ്റ്റിന്‍, താന്നിക്കപ്പാറ, മരുതോങ്കര
ലേഖനം
ഒന്നാം സ്ഥാനം: ക്രിസ്റ്റീന മുരിങ്ങല്‍, വെറ്റിലപ്പാറ
മികച്ച ബൈബിള്‍ രചന
ഒന്നാം സ്ഥാനം: ടെസ്സ ഇവാന്‍ ജോബി, പാറക്കല്‍, കൂടരഞ്ഞി
രണ്ടാം സ്ഥാനം: അല്‍ഫോന്‍സ സന്തോഷ് തട്ടകത്ത്, മരുതോങ്കര
മൂന്നാം സ്ഥാനം: ജുവല്‍ പ്രകാശ് കണ്ണംതറപ്പേല്‍, മരഞ്ചാട്ടി
ബൈബിള്‍ ക്വിസ്
ഒന്നാം സ്ഥാനം: തെരേസ മരിയ കവുന്നുംകാട്ടില്‍, വെറ്റിലപ്പാറ
രണ്ടാം സ്ഥാനം: ഗ്രേസ് മരിയ മോനിക്ക, കവുന്നുകാട്ടില്‍, വെറ്റിലപ്പാറ
മൂന്നാം സ്ഥാനം: ട്രിയ തെരേസ്, വെറ്റിലപ്പാറ