ആഗി മരിയ ജോസഫ് കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ്


2026 പ്രവര്‍ത്തന വര്‍ഷത്തെ കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റായി താമരശ്ശേരി രൂപതാംഗം ആഗി മരിയ ജോസഫ് കാനക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമായ ആഗി മരിയ ജോസഫ് സംസ്ഥാന സെനറ്റ് അംഗമായും (2025) എസ്എംവൈഎം സംസ്ഥാന സെക്രട്ടറിയായും (2024-2026), സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും (2023) പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലപ്പുറം സെന്റ് തോമസ് ഫൊറോന ഇടവകാംഗമായ കാനക്കാട്ട് കെ. ജെ. സണ്ണി-ലൂസിക്കുട്ടി ദമ്പതികളുടെ മകളാണ്.