ജനുവരി 31: വിശുദ്ധ ഡോണ്‍ ബോസ്‌കോ
1815 ആഗസ്റ്റ് 16-ന് ഇറ്റലിയിലെ വ്യവസായകേന്ദ്രമായ ട്യൂറിനിലെ ഒരു ദരിദ്രകുടുംബത്തില്‍ ഡോണ്‍ബോസ്‌കോ ജനിച്ചു. പിതാവ് ഫ്രാന്‍സിസ് ബോസ്‌കോ ഡോണ്‍ ബോസ്‌കോയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു. അമ്മ മാര്‍ഗ്ഗരറ്റാണ് മകനെ ദൈവഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. വളരെ കഷ്ടപ്പെട്ടാണ് ജോണ്‍ പഠിച്ചത്.
1841 ജൂണ്‍ 5-ാം തീയതി അദ്ദേഹം വൈദികനായി. കുട്ടികള്‍ക്കായുള്ള ഒരു ഭവനം അമ്മയുടെ സഹായത്തോടെ ആരംഭിച്ചു. രണ്ടു മാസത്തിനകം എണ്‍പതില്‍പ്പരം കുട്ടികള്‍ ഡോണ്‍ ബോസ്‌കോയുടെ ബാലനഗരത്തില്‍ താമസമായി. 1854 ജനുവരി 26-ന് അദ്ദേഹം സലേഷ്യന്‍ സഭ സ്ഥാപിച്ചു. ഡോണ്‍ ബോസ്‌കോയുടെ അദ്ധ്യാത്മികത്വം അകൃത്രിമ സുന്ദരമാണ്. മരണംവരെ ഫലിതവും പുഞ്ചിരിയും അദേഹത്തിന്റെ അധരങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.
കുട്ടികള്‍ക്ക് വേണ്ടിയെന്നപോലെ തൊഴിലാളികള്‍ക്ക് വേണ്ടിയും അദ്ദേഹം ഏറെ അധ്വാനിച്ചിച്ചു. ‘നിന്നാല്‍ കഴിവുള്ളതുമുഴുവനും ചെയ്യുക. ശേഷം ദൈവവും ദൈവമാതാവും കൂടി ചെയ്തുകൊള്ളും” എന്ന് പറഞ്ഞ വിശുദ്ധ ഡോണ്‍ബോസ്‌കോ തളര്‍വാതരോഗം പിടിപ്പെട്ട് 1888 ജനുവരി 31-ന് തന്റെ 72-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി.