ഫെബ്രുവരി 15: വിശുദ്ധ ഫൗസ്തീനൂസ്
അഡ്രിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനം നടമാടുന്ന കാലം. ബ്രേഷ്യായിലെ മെത്രാന്‍ ഒളിവിലായിരുന്നു. തല്‍സമയം രണ്ട് കുലീന സഹോദരന്മാര്‍ ഫൗസ്തിനൂസും ജോവിറ്റായും ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ തീക്ഷ്ണത വിജാതിയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു. അചിരേണ വൈരാഗ്യം രണ്ട് സഹോദരന്മാരുടെയും മഹത്വമേറിയ രക്തസാക്ഷിത്വത്തിന് വഴിതെളിച്ചു. ഒരു വിജാതിയ വീരനായ ജൂലിയന്‍ അവരെ പിടിച്ച് തടങ്കലിലാക്കി. പലവിധ മര്‍ദ്ദനങ്ങളും ഭീഷണികളും പ്രയോഗിച്ച് ക്രിസ്തീയ വിശ്വാസം നശിപ്പിച്ച് ചക്രവര്‍ത്തിയെ പ്രസാദിപ്പിക്കാന്‍ ജൂലിയന്‍ കിണഞ്ഞു പരിശ്രമിച്ചു. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ ഫൗസ്തീനൂസിന്റെയും സഹോദരന്റെയും തല വെട്ടിനീക്കാന്‍ ഉത്തരവുണ്ടായി. ബ്രേഷ്യാ നഗരത്തിന്റെ പ്രധാന മദ്ധ്യസ്ഥന്‍മാരാണ് ഈ രണ്ട് സഹോദര രക്തസാക്ഷികള്‍.