ആഗസ്റ്റ് 9: വിശുദ്ധ റൊമാനൂസ് രക്തസാക്ഷി
വിശുദ്ധ ലോറന്‍സിന്റെ രക്തസാക്ഷിത്വ കാലത്ത് റൊമാനൂസ് റോമയില്‍ ഒരു പട്ടാളക്കാരനായിരുന്നു. പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തില്‍ പ്രദര്‍ശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റൊമാനൂസു ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലില്‍ കിടന്നിരുന്ന വി. ലോറന്‍സുതന്നെ അദ്ദേഹത്തെ ക്രിസ്തീയതത്വങ്ങള്‍ പഠിപ്പിക്കുകയും ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു. തന്റെ മാനസാന്തര കഥ അദ്ദേഹം സര്‍വ്വത്ര ഉറക്കെ പറഞ്ഞു നടന്നു. ഉടനടി അദ്ദേ ഹത്തെ അറസ്‌ററു ചെയ്യുകയും വി. ലോറന്‍സിനെ വധിച്ച തിന്റെ തലേദിവസം റോമാനൂസിന്റെ ശിരസ്സു ഛേദിക്കുകയും ചെയ്തു. അങ്ങനെ തന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായ ലോറന്‍സു വിശുദ്ധ കിരീടം പ്രാപിക്കുന്നതിനു മുമ്പുതന്നെ റൊമാനൂസു സ്വര്‍ഗ്ഗീയ കിരീടം പ്രാപിച്ചു. അദ്ദേഹത്തിന്റെ ശരീരം ആദ്യം തിബൂറിലേക്കുള്ള റോഡില്‍ സംസ്‌കരിക്കപ്പെട്ടു: പിന്നീടു ലൂക്കായിലേക്ക് വിശുദ്ധ അവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്തു. അവിടെ അവ പ്രധാന ബലിപീഠത്തിന്റെ കീഴില്‍ ഇന്നും സ്ഥിതിചെയ്യുന്നു.