ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 11
ലൂക്ക 13, 14, 15 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.
#1. സിലോഹയിലെ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ടത് എത്രപേര്‍?
#2. ആരുടെ ബലികളില്‍ അവരുടെ രക്തം കൂടി പീലാത്തോസ് കലര്‍ത്തിയ വിവരമാണ് ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ യേശുവിനെ അറിയിച്ചത്?
#3. ഒരുവന് മുന്തിരിത്തോട്ടത്തില്‍ നട്ടുപിടിപ്പിച്ചത് എന്ത്?
#4. അത്തിവൃക്ഷത്തില്‍ ഫലം ഒന്നും കാണാത്തതിനാല്‍ അത് എന്തു ചെയ്യാം എന്നാണ് ഉടമസ്ഥന് പറഞ്ഞത്?
#5. എത്ര വര്‍ഷമായി ആത്മാവ് ബാധിച്ച, രോഗിണിയായി കൂനിപ്പോയ സ്ത്രീയെയാണ് ഈശോ സുഖപ്പെടുത്തിയത്?
#6. കൂനുള്ള സ്ത്രീയെ ഈശോ അഭിസംബോധന ചെയ്തത് എങ്ങനെ?
#7. എവിടെയൊക്കെ പഠിപ്പിച്ചുകൊണ്ടാണ് യേശു ജെറുസലേമിലേക്ക് യാത്ര ചെയ്തത്?
#8. ഞാന്‍ നിങ്ങളോട് പറയുന്നു അനേകം പേര് പ്രവേശിക്കാന്‍ ശ്രമിക്കും എന്നാല്‍ അവര്‍ക്ക് സാധിക്കുകയില്ല എന്തിനെക്കുറിച്ചാണ് യേശു പറയുന്നത്?
#9. കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും വടക്കു നിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് .............. വിരുന്നിരിക്കും.
#10. അപ്പോള്‍ മുന്പന്മാര് ആകുന്ന പിന്പന്മാരും പിന്പന്മാരാകുന്ന മുന്പന്മാരും ഉണ്ടായിരിക്കും. അദ്ധ്യായം വാക്യം ഏത്?
#11. ദൈവരാജ്യം ഒരുവന് തന്റെ തോട്ടത്തില്‍ പാകിയ എന്തിന് സദൃശ്യമാണ്?
#12. യേശു അവനെ അടുത്ത് വിളിച്ച് സുഖപ്പെടുത്തി അയച്ചു. ആരെ?
#13. ആര് പ്രമുഖ സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നത് കണ്ടപ്പോഴാണ് യേശു അവരോട് ഒരു ഉപമ പറഞ്ഞത്?
#14. നീതിമാന്മാരുടെ പുനരുദ്ധാനത്തില്‍ നിനക്ക് ........... ലഭിക്കും
#15. ഇതുപോലെ തനിക്കുള്ളതെല്ലാം ........... നിങ്ങളില്‍ ആര്‍ക്കും എന്റെ ശിഷ്യന് ആവുക സാധ്യമല്ല.
#16. ആര് തന്റെ അടുത്ത് വന്നപ്പോള്‍ യേശു തിരിഞ്ഞ് അവരോട് പറഞ്ഞതായാണ് ലൂക്ക 14:25 പറയുന്നത്?
#17. അവനോടുകൂടെ ഭക്ഷണത്തിന് ഇരുന്നുവരില് ഒരുവന് ഇതു കേട്ടിട്ട് അവനോടു പറഞ്ഞു ദൈവരാജ്യത്തില്‍ ............. ഭാഗ്യവാന്
#18. ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിന് ക്ഷണിച്ചാല്‍ എവിടെയാണ് കയറി ഇരിക്കരുതാത്തത്?
#19. അതുകൊണ്ട് നീ വിരുന്നിന് ക്ഷണിക്കപ്പെടുമ്പോള്‍ ........ സ്ഥാനത്ത് പോയിരിക്കുക
#20. ആര് വന്ന് നിന്നോട് സ്നേഹിതാ, മുമ്പോട്ട് കയറിയിരിക്കുക എന്ന് പറയും എന്നാണ് യേശു പറയുന്നത്?
#21. അവന് പറഞ്ഞു ഒരു .......... രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു.
#22. ഇളയ മകന് എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് എന്തുണ്ടാവുകയും അവന് ഞെരുക്കത്തില്‍ ആവുകയും ചെയ്തു എന്നാണ് യേശു പറഞ്ഞത്?
#23. ലൂക്ക 15-ല്‍ എത്ര ഉപമകളാണ് യേശു പറയുന്നത്?
#24. അവനെ ......... തിരിച്ചു കിട്ടിയത് കൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു.
#25. അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്ത് വന്നുകൊണ്ടിരുന്നത് ആരെല്ലാം?
#26. ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്ത് വന്നുകൊണ്ടിരുന്നപ്പോള്‍ പിറുപിറുത്തത് ആര്?
#27. ആരെക്കുറിച്ചാണ് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷം ഉണ്ടാകും എന്ന് യേശു പറഞ്ഞത്?
#28. നിങ്ങളില്‍ ആരാണ് തനിക്ക് 100 ആടുകള്‍ ഉണ്ടായിരിക്കെ അവയില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ 99 നെയും ....... വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടു കിട്ടുവോളം തേടി പോകാത്തത്.
#29. ലൂക്ക 15 ല്‍ എത്ര വാക്യങ്ങള്‍ ഉണ്ട്?
#30. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ .............. തുടരേണ്ടിയിരിക്കുന്നു.
അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 18) പഠനവിഷയം
ലൂക്ക 16, 2 കൊറിന്തോസ് 7, 8 അധ്യായങ്ങള്‍.
August 11th test.
Qn 4. കൃഷിക്കാരൻ പറഞ്ഞത്? ഉത്തരം: ചുവടു കിളച്ചു വളമിടുക.