കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത നേതൃസമ്മേളനം നാളെ
കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും സെപ്റ്റംബര്‍ 21-ന് (നാളെ) രാവിലെ 10 ന് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചകുന്നേല്‍, ഗ്ലോബല്‍ ഭാരവാഹികളായ ട്രീസ ലിസ് സെബാസ്റ്റ്യന്‍, കെ. എം ഫ്രാന്‍സിസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ന്യൂസ് 18 കേരളം അസോസിയേറ്റ് എഡിറ്ററും കൊച്ചി റീജിയണല്‍ ബ്യൂറോ ചീഫുമായ ടോം കുര്യാക്കോസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഇഎസ്എ കേന്ദ്ര വിജ്ഞാപനം അനുസരിച്ച് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. സംഘടനയുടെ രാഷ്ട്രീയ നിലപാട് ചര്‍ച്ചയാകും. ഉരുള്‍പൊട്ടല്‍ സംഭവിച്ച വിലങ്ങാട്, വയനാട് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വന്യമൃഗ ശല്യം, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കത്തോലിക്ക കോണ്‍ഗ്രസ് എടുക്കുന്ന നിലപാട്, സമുദായം നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍, പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, ട്രഷറര്‍ സജി കരോട്ട് എന്നിവര്‍ അറിയിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപത എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങള്‍, ഫൊറോനകളില്‍ നിന്ന് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവരും യൂണിറ്റുകളില്‍ നിന്ന് ഭാരവാഹികളുമടക്കം 500 ഓളം പേര്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങുന്ന പൊതുസമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും. കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍, ദേവഗിരി യൂണിറ്റ് ഡയറക്ടര്‍ ഫാ. പോള്‍ കുരീക്കാട്ടില്‍ എന്നിവര്‍ പങ്കെടുക്കും.
പാറോപ്പടി ഫൊറോന പ്രസിഡന്റ് വിന്‍സന്റ് പൊട്ടനാനിയില്‍, സജി കരോട്ട്, ജോസഫ് മൂത്തേടത്ത്, ജസ്റ്റിന്‍ തറപ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.