അന്താരാഷ്ട്ര യുവജന ഉപദേശക സമിതി അംഗമായി ഡോ. ഫ്രേയാ ഫ്രാന്‍സിസ്
ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ഇടവകാംഗവുമായ ഡോ. ഫ്രേയ ഫ്രാന്‍സിസ്, അന്തര്‍ദേശീയ യുവജന ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായര്‍ക്കും, കുടുംബങ്ങള്‍ക്കും, ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയില്‍ ഇന്ത്യയില്‍ നിന്നുളള ഏക പ്രതിനിധിയാണ് ഡോ. ഫ്രേയാ ഫ്രാന്‍സിസ്.
2024 സെപ്റ്റംബര്‍ 25 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വത്തിക്കാന്റെ യുവജന മന്ത്രാലയത്തിലെ പ്രധാന വിഷയങ്ങളില്‍ കൂടിയാലോചനാ നടത്തി ഉപദേശങ്ങള്‍ നല്കുക എന്നതാണ് പ്രധാന ദൗത്യം.
ജീസസ് യൂത്തിന്റെ കോയമ്പത്തൂര്‍ സോണ്‍ മുന്‍ കോ-ഓഡിനേറ്ററും, ഇപ്പോള്‍ തമിഴ്‌നാട് റീജണല്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുമാണ് ഡോ. ഫ്രേയ. ചാലയ്ക്കല്‍ സി. സി. ഫ്രാന്‍സിസിന്റെയും ജസ്റ്റി ഫ്രാന്‍സിസിന്റയും മകളാണ്.