കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ അധ്യാപകനിയമനം: അപേക്ഷ ക്ഷണിച്ചു
താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി (LPST, UPST, HST, HSST) അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നതിന് ആവശ്യമായ നിയമാനുസൃത യോഗ്യതകള്‍ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷിക്കണം.
അപേക്ഷകര്‍ 01-01-2025 നുമുമ്പ് നിശ്ചിതയോഗ്യത നേടിയവരായിരിക്കണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 01-01-2025 ന് 38 വയസ്സില്‍ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി രൂപതാ പരിധിയില്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്ഥിരതാമസക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും.
എഴുത്തു പരീക്ഷ, വാചാപരീക്ഷ, ഇന്റര്‍വ്യൂ, പ്രാക്ടിക്കല്‍ ക്ലാസ്സ് എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അന്തിമ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെയാണ് നിയമനങ്ങള്‍ക്ക് പരിഗണിക്കുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഓപ്പണ്‍ ക്വാട്ടയില്‍ നേരിട്ടുള്ള നിയമനത്തിനും ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷ ഫോം കോര്‍പ്പറേറ്റ് മാനേജരുടെ ഓഫീസില്‍ നിന്നും 01-01-2025 മുതല്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 31-01-2025ന് മുമ്പായി കോര്‍പ്പറേറ്റ് ഓഫീസില്‍ ലഭിച്ചിരിക്കണം.
പരീക്ഷ തീയതി, കേന്ദ്രം, സിലബസ് തുടങ്ങിയ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
LPST
ആവശ്യമായ യോഗ്യതകള്‍: i) DEd/TTC, ii) KTet Category I/II
UPST, HST, HSST
ആവശ്യമായ യോഗ്യതകള്‍: i) താഴെപ്പറയുന്ന വിഷയങ്ങള്‍ ഐശ്ചിക വിഷയമായി പഠിച്ച് അംഗീകൃത സര്‍വ്വകലാശാല യില്‍നിന്നും റഗുലര്‍ പഠനംവഴി നേടിയിട്ടുള്ള ബിരുദം/ ബിരുദാനന്തര ബിരുദം
ii) ബി.എഡ്./എം.എഡ് ബിരുദം, iii) കെ.ടെറ്റ് കാറ്റഗറി- II/III/SET/NET/M.Phil
ഐച്ഛികവിഷയങ്ങള്‍: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ജോഗ്രഫി.
I am ready to join Roopatha corporation in Social Science teacher . But l have 40 years of age.
അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 01-01-2025 ന് 38 വയസ്സില്‍ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്.
ബഹുമാനപെട്ട അധികൃതർ അറിയുന്നതിന്,
ഞാൻ ജിസ് സെബാസ്റ്റ്യൻ. മങ്കാവ് st. Joseph ഇടവക അംഗം ആണ്. D. Ed +Degree + KTET 1 ആണ് എന്റെ യോഗ്യതകൾ. നിലവിൽ ഞാൻ നാട്ടിൽ ഇല്ല. പക്ഷെ എനിക്ക് എക്സാം എഴുതേണ്ടതായി ഉണ്ട്. എനിക്ക് പകരം ഞാൻ ഏർപ്പെടുത്തുന്ന മറ്റൊരു വ്യക്തി അപേക്ഷ സമർപ്പിച്ചാൽ മതിയാകുമോ? അങ്ങനെ എങ്കിൽ എക്സാം സമയം ആകുമ്പോ നാട്ടിൽ എത്തമായിരുന്നു.
ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു
Please Contact Mankav St. Joseph Parish Vicar.