കെസിബിസി വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിച്ച ഏഴു വീടുകളുടെ വെഞ്ചരിപ്പ് ജനുവരി 12-ന് നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഭദ്രാവതി രൂപതാ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ പങ്കെടുക്കും.