മാനസികാരോഗ്യ പരിപോഷണരംഗത്ത് താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ക്യാമ്പിന്റെ (കാലിക്കറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സൈക്കോതെറാപ്പി – CAMP) നവീകരിച്ച കെട്ടിടം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ചു.
മാനസികാരോഗ്യത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു.
‘പ്രഗല്‍ഭരായ സൈക്കോളജിസ്റ്റുകളുടെ സേവനമാണ് ക്യാമ്പിലൂടെ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.’ അദ്ദേഹം വ്യക്തമാക്കി.
രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പി ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ക്യാമ്പ് ഡയറക്ടര്‍ ഫാ. ജിതിന്‍ നരിവേലില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. ജോണ്‍ ഒറവുങ്കര, മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ലിന്‍സ് മുണ്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിച്ച ഈ കേന്ദ്രം, മാനസികാരോഗ്യ മേഖലയില്‍ കൂടുതല്‍ വിപുലമായ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
