ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത സിഞ്ചെല്ലൂസ്


താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ സിഞ്ചെല്ലൂസായി (വികാരി ജനറല്‍) തെരഞ്ഞെടുക്കപ്പെട്ടു. 2022 മുതല്‍ മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തുവരികയാണ്.

2002-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠന വിഭാഗം അധ്യക്ഷന്‍, ബാച്ച് ആനിമേറ്റര്‍, തിയോളജി വിഭാഗം അധ്യാപകന്‍ എന്നീ നിലകളില്‍ 19 വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1996 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. സിബി പുളിക്കല്‍, ആനക്കാംപൊയില്‍, വേനപ്പാറ, തോട്ടുമുക്കം ഇടവകകളില്‍ അസി വികാരിയായും പന്തല്ലൂര്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

പശുക്കടവ് ഇടവക പുളിക്കല്‍ പരേതനായ കുര്യന്റെയും മേരിയുടെയും മകനാണ്. സഹോദരന്‍ ഫാ. ബിനു പുളിക്കല്‍ കണ്ണോത്ത് ഇടവക വികാരിയാണ്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.