പ്രധാനാധ്യാപക സംഗമം നടത്തി
താമരശേരി: താമരശേരി കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച പ്രധാനാധ്യപക സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന ചിന്തകളും ഉന്നതമായ കാഴ്ചപ്പാടുകളുമുള്ള പുതുസമൂഹം വളര്‍ന്നു വരണമെന്നും അതിനുതകുന്ന വിദ്യാഭ്യസ സാഹചര്യം സ്‌കൂളുകളിലുണ്ടാകണമെന്നും ബിഷപ് പറഞ്ഞു. മികച്ച നിലവാരം പുലര്‍ത്തുന്നതുകൊണ്ടാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ കോര്‍പ്പറേറ്റിനു കീഴിലെ മുഴുവന്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടാന്‍ സാധിച്ചതെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗ്ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. എച്ച്എം ഫോറം പ്രസിഡന്റ് വിബിന്‍ എം സെബാസ്റ്റ്യന്‍, ബെന്നി ലൂക്കോസ്, ജേക്കബ് കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു. എച്ച്എം ഫോറം ഭാരവാഹികളായി തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിബിന്‍ എം സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ചമല്‍ നിര്‍മ്മല യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ജിസ്നമോള്‍ മനോജ് (വൈസ് പ്രസിഡന്റ്), കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജേക്കബ് കോച്ചേരി (സെക്രട്ടറി), കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലൗലി ടി ജോര്‍ജ്ജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.