മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി വിലങ്ങാട് ഫൊറോനയുടെ കൈത്താങ്ങ്
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ സ്വന്തം ഭവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കഴിയാത്ത ഭവനരഹിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് വീടു പണിതു നല്‍കി വിലങ്ങാട് ഫൊറോന. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വീടുകളുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. മൂന്നു ഭവനങ്ങളുടെയും താക്കോല്‍ കൈമാറി.
വികാരി ഫാ. ബെന്നി കാരക്കാട്ട്, പാരിഷ് സെക്രട്ടറി ജോണ്‍ പുതിയാമറ്റം, കൈക്കാരന്മാരായ ജോയി വെട്ടുകല്ലേല്‍, പാപ്പച്ചന്‍ കണ്ണമുണ്ടയില്‍, ടോസ് പാംപ്ലാനിയില്‍, സിജോ കരുമത്തിയില്‍, ഭവന നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ രാജു ചൂരപൊയ്കയില്‍, ആന്റണി ഒറ്റപ്ലാക്കല്‍, ജോണ്‍സണ്‍ എടാട്ട്, രാജു തറപ്പേല്‍, ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഭവനനിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.
20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് 6 മാസംകൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ആലിമൂലയില്‍ 2020ലെ ഉരുള്‍പൊട്ടലില്‍ ഭവനം നഷ്ടമായ 11 കുടുംബങ്ങള്‍ക്ക് വിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തില്‍ വീടുകള്‍ പണിതു നല്‍കിയിരുന്നു.