ഡിസംബര്‍ 10: വിശുദ്ധ എവുലാലിയാ
ഡയോക്ലീഷന്റെയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്‌പെയിനില്‍ മെരിഡാ എന്ന നഗരത്തിലെ ഒരു പ്രഭുകുടുംബത്തിലാണ് എവൂലാലിയ ജനിച്ചത്. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തില്‍ ബാല്യകാലത്തു തന്നെ ഒരു കന്യകയായി ജീവിക്കാന്‍ അവള്‍ പ്രതിജ്ഞ ചെയ്തു. എവുലാലിയായ്ക്ക് 18 വയസുള്ളപ്പോള്‍ മതപീഡന വിളംബരം മെരിഡായില്‍ പ്രസിദ്ധീകരിക്കുകയും അത് നടപ്പിലാക്കാന്‍ റോമന്‍ ഗവര്‍ണര്‍ കല്‍പൂര്‍ണിയൂസ് അവിടേക്ക് എത്തുകയും ചെയ്തു.
എവുലാലിയ കല്‍പൂര്‍ണിയസിന്റെ അടുക്കലെത്തി ക്രിസ്ത്യാനികളെ മര്‍ദിക്കുന്നതിലുള്ള അയാളുടെ ദുഷ്ടത ചൂണ്ടിക്കാട്ടി. ‘ ‘നീ ആരാണ്?’ എന്ന പ്രീഫെക്ടിന്റെ ചോദ്യത്തിന് ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ആരാധിക്കുന്ന ദൈവം അങ്ങയുടെ പ്രവൃത്തിയോടെ ഭയങ്കര വെറുപ്പ് എന്നില്‍ ഉളവാക്കിയിരിക്കുന്നു’ എന്ന് അവള്‍ മറുപടി പറഞ്ഞു. പലവാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അവളുടെ മനസ് മാറ്റാന്‍ കഴിയുന്നില്ല എന്ന് കണ്ട ജഡ്ജ് അവളെ മര്‍ദ്ദിക്കാന്‍ ആജ്ഞാപിച്ചു. അവളെ ഇയ്യക്കട്ടയുള്ള ചമ്മട്ടികൊണ്ട് അടിച്ച് അവശയാക്കി. മുറിവുകളില്‍ തിളച്ച എണ്ണ ഒഴിച്ചു. അവളുടെ മാംസം ഇരുമ്പു കൊളുത്തുകൊണ്ട് കീറിയെടുത്ത് എല്ലുകള്‍ നഗ്നമാക്കി. പിന്നീട് അവളുടെ ചുറ്റും തീകൂട്ടി. അങ്ങനെ ആ പുണ്യ ജീവിതം ഈ ഭൂമിയില്‍ അവസാനിച്ചു. 13 വയസുള്ള ഈ കുട്ടിയുടെ ധീരമായ സഹനം നമുക്ക് ഒരു വെല്ലുവിളിയാണ്.