ഡിസംബര്‍ 20: വിശുദ്ധ ഫിലെഗോണിയൂസ്
318-ല്‍ അന്തിയോക്യായിലെ മെത്രാനായി നിയമിക്കപ്പെട്ട ഫിലൊഗോണിയൂസ് അഭിഭാഷകനാകാനാണ് പഠിച്ചത്. തികഞ്ഞവാഗ്മിയായിരുന്നതുകൊണ്ട് അഭിഭാഷക ജോലിയില്‍ അദേഹം പ്രശോഭിച്ചു. പെരുമാറ്റ ശൈലിയും ജീവിത വിശുദ്ധിയും അദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തു. തന്നിമിത്തം അന്ത്യോക്യായിലെ വിത്താലീസ് മെത്രാന്‍ അന്തിരച്ചപ്പോള്‍ ഫിലെഗോണിയൂസിനെ മെത്രാനായി വാഴിച്ചു.
വിശുദ്ധ ഫിലൊഗോണിയൂസ് ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു ഹൃദയത്തിന്റെ ദുരാശകളെ ക്രൂശിച്ചു ക്രിസ്തുനാഥനെ അനുകരിക്കാന്‍ ഉത്സാഹിച്ചുകൊണ്ടിരുന്നതിനാല്‍ വിശുദ്ധിയില്‍ മുന്നേറി. മാക്‌സിമിയന്‍ ദ്വിതീയനും ലിസിനിയൂസും തിരുസഭയ്‌ക്കെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളെ ഫിലോഗോണിയൂസ് ചെറുത്തുനിന്ന് തന്റെ വിശ്വാസദാര്‍ഢ്യം വ്യക്തമാക്കി. ”വിവേകപൂര്‍വ്വമായ മൗനം സ്‌നേഹരഹിതമായ സത്യഭാഷണത്തേക്കാള്‍ മെച്ചമാണ്” എന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകള്‍ ഫിലോഗോണിയൂസിന്റെ ജീവിതത്തില്‍ തികച്ചും അനുയോജ്യമാണ്.
386 ഡിസംബര്‍ 20-ാം തിയതി അദേഹത്തിന്റെ തിരുന്നാള്‍ അന്ത്യോക്യായില്‍ അഘോഷിച്ചപ്പോള്‍ വിശുദ്ധ ക്രിസോസ്‌റ്റോമാണ് അദേഹത്തിന്റെ സുകൃത ജീവിതത്തെ കുറിച്ച് പ്രസംഗിച്ചത്.