ഡിസംബര്‍ 30: വിശുദ്ധ സബാനൂസും കൂട്ടരും (രക്തസാക്ഷികള്‍)
ക്രിസ്ത്യാനികള്‍ക്കെതിരായി ഡയക്‌ളീഷ്യനും മാക്‌സിമിയനും 303ല്‍ പ്രസിദ്ധം ചെയ്ത വിളംബര പ്രകാരം അസ്സീസിയിലെ മെത്രാനായ സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ വെനൂസ്തിയാനൂസു വന്നപ്പോള്‍ സബിനൂസ് ഒരു വിശ്വാസപ്രകടനം നടത്തി. ഉടനടി അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിനീക്കി. അദ്ദേഹത്തിന്റെ ഡീക്കന്മാരായ മര്‍സെല്ലൂസിനെയും എക്‌സുപ്പെരാന്‍സിയൂസിനെയും പ്രഹരിക്കുകയും ഇരുമ്പാണികൊണ്ട് ശരീരം വലിച്ചു കീറുകയും ചെയ്തു. സബിനൂസ് അന്ധനായ ഒരു കുട്ടിക്ക് കാഴ്ച്ച നല്‍കി. ഗവര്‍ണര്‍ വെനൂസ്തിയാനൂസിന്റെ കണ്ണിലുണ്ടായിരുന്ന അസുഖവും അദ്ദേഹം നീക്കി. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ലൂസിയൂസ് സ്‌പോളെറ്റോയില്‍വച്ച് സബിനൂസിനെ അടിച്ചുകൊല്ലാന്‍ വിധിച്ചു. മൗനമായി സഹിക്കുക എന്ന ക്രിസ്ത്യാനിയുടെ ആദര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ചവരാണ് ഈ രക്ഷിതാക്കള്‍.