ജനുവരി 1: പരിശുദ്ധ കന്യാമറിയം – ദൈവമാതാവ്
നവവത്സരം കന്യാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാളോടുകൂടെ ആരംഭിക്കുന്നു. നവവത്സരത്തില്‍ ദൈവമാതാവിനെ നമ്മുടെ അമ്മയായി കാണുക. ‘എന്റെ കര്‍ത്താവിന്റെ അമ്മ എന്നെ സന്ദര്‍ശിക്കുവാന്‍ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി’ (ലൂക്കാ 1: 43) എന്ന എലിസബത്തിന്റെ ചോദ്യം ദൈവമാതൃത്വത്തിന്റെ അധികാരമാണ്.
സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്വത്തിനും ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം അവര്‍ണ്ണനീയമായ ദൈവമാതൃത്വമാണ്. മറിയം ദൈവമാതാവാണെന്നുള്ള വിശ്വാസ സത്യം എഫേസൂസ് സുനഹദോസ് പ്രഖ്യാപിച്ചു. കന്യാമറിയത്തിനു ദൈവമാതൃത്വ സ്ഥാനം നല്‍കി മഹത്വപ്പെടുത്തിയ ദൈവത്തിന് നമുക്ക് നന്ദി പറയാം.