Daily Saints

ഫെബ്രുവരി 20: വിശുദ്ധ എലെവുത്തേരിയൂസ്


ക്ലോവിസു രാജാവിന്റെ പിതാവായ കില്‍ഡെറിക്കിന്റെ വാഴ്ച്ചയുടെ അവസാന കാലത്ത് ഫ്രാന്‍സില്‍ ടൂര്‍ണെയി എന്ന സ്ഥലത്ത് എലെവുത്തേരിയൂസ് ജനിച്ചു. പിതാവ് ടെറെനൂസും മാതാവ് ബ്ലാന്തായുമാണ്. ടൂര്‍ണയിലെ ആദ്യത്തെ മെത്രാനായിരുന്ന തെയോഡോറിന്റെ പിന്‍ഗാമിയാണ് എലെവൂത്തേരിയൂസ്. ക്രിസ്തുമതത്തെ ദ്രോഹിച്ചുകൊണ്ടിരുന്ന ആര്യന്‍ പാഷാണ്ഡതയെ നിര്‍മമാര്‍ജ്ജനം ചെയ്യാനായി എലെവുത്തേരിയൂസ് ഒരു സുനഹദോസ് വിളിച്ച് ചേര്‍ക്കുകയും പാഷാണ്ഡികളെ ലജ്ജിതരാക്കുകയും ചെയ്തു. വൈരാഗ്യം പൂണ്ട പാഷാണ്ഡികള്‍ ഒരു ദിവസം അദ്ദേഹം പള്ളിയിലേക്ക് പോകുന്ന വഴി നേരെ ചാടിവീണ് അദ്ദേഹത്തെ തല്ലിചതച്ചു. തല്‍ക്കാലം, സുഖം പ്രാപിച്ചെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി. നീതിക്കുവേണ്ടി പീഡകള്‍ സഹിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. അവിശ്വാസത്തെ ചെറുത്തതു നിമിത്തം കഷ്ടതകളും മര്‍ദ്ദനവും അദ്ദേഹത്തിന്റെ ഭാഗധേയമായി അവയൊക്കെ ക്രിസ്തുവിനെ പ്രതി സഹിച്ചു വിശുദ്ധനായി. വിശുദ്ധിയുടെ മാര്‍ഗ്ഗം സഹനത്തിന്റെ മാര്‍ഗ്ഗമാണ്.


Leave a Reply

Your email address will not be published. Required fields are marked *