Daily Saints

മാര്‍ച്ച് 7: വിശുദ്ധ പെര്‍പെത്തുവായും ഫെലിച്ചിത്താസും


സെവേരൂസ് ചക്രവര്‍ത്തി 202-ല്‍ ഭീകരമായ മതമര്‍ദ്ദനം ആരംഭിച്ചു. ഫെലിച്ചിത്താസ് ഏഴു മാസം ഗര്‍ഭിണിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. പെര്‍പെത്തുവായ്ക്ക് ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. പെര്‍പെത്തുവായുടെ വധത്തിന്റെ തലേദിവസം അവളുടെ നിശ്ചയത്തിനു മാറ്റം വരുത്താന്‍ പുത്രീവല്‍സലനായ പിതാവ് വളരെ പണിപ്പെട്ടു. പെര്‍ത്തുവാ ഒരു കുടം കാണിച്ചിട്ട് അപ്പനോടു ചോദിച്ചു: ‘ഇതൊരു കുടമല്ലേ? ഇതിനു വേറൊരു പേരുണ്ടോ? അതുപോലെ ഞാനൊരു ക്രിസ്ത്യാനിയാണ്. വേറൊരു പേര് എനിക്കില്ല.’ പിതാവ് കോപക്രാന്തനായി അവളുടെ നേര്‍ക്ക് പാഞ്ഞുചെന്നു. കണ്ണ് കുത്തിപൊട്ടിക്കുമോയെന്ന് അവള്‍ ഭയപ്പെട്ടു. എന്നാന്‍ ഒന്നും ചെയ്യാതെ പരിഭ്രാന്തനായി അയാള്‍ തിരിച്ചുപോയി.

ഗര്‍ഭിണികളെ വധിക്കാന്‍ പാടില്ലെന്ന് റോമന്‍ റോമന്‍ നിയമം ഉണ്ടായിരുന്നതുകൊണ്ട് ഫെലിച്ചിത്താസ് പ്രസവിക്കുന്നതുവരെ എല്ലാവരെയും ഒരു ജയിലിലടച്ചു. വിചാരണ ദിവസം പിതാവ് പെര്‍ത്തുവായോട് കേണപേക്ഷിച്ചെങ്കിലും അവള്‍ മനസുമാറ്റിയില്ല. വിചാരണയ്ക്കുശേഷം അവരെ വന്യമൃഗങ്ങള്‍ക്കിട്ടുകൊടുക്കാന്‍ കല്‍പ്പനയുണ്ടായി. വെകിളി പിടിച്ച് ഒരു പശു പെര്‍പെത്തുവായെ കുത്തിമറിച്ചിട്ട് അവളുടെ ദേഹത്തുകയറി നിന്നു. അങ്ങനെ വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ അവള്‍ രക്തസാക്ഷി മകുടം നേടി.


Leave a Reply

Your email address will not be published. Required fields are marked *