ജൂണ്‍ 3: വിശുദ്ധ ചാള്‍സ് ലവാങ്കയും കൂട്ടരും
ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും കത്തോലിക്കാ യുവാക്കളുടേയും കത്തോലിക്കാ പ്രവര്‍ത്തനത്തിന്റെയും മധ്യസ്ഥനാണ് 22 ഉഗാണ്ടന്‍ രക്തതസാക്ഷികളില്‍ പ്രസിദ്ധനായ ചാള്‍സ് ലവാങ്ക. അദ്ദേഹമാണ് ഉഗാണ്ടന്‍ രാജാവായ മവാങ്കായുടെ വര്‍ഗ്ഗവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും 13 നും 30 നും മധ്യേയുള്ള യുവാക്കളെ സംരക്ഷിക്കുകയും കത്തോലിക്കാവിശ്വാസം ജയിലില്‍ വച്ച് അവരെ അഭ്യസിപ്പിക്കുകയും ചെയ്തത്. അസാന്മാര്‍ഗ്ഗിക പ്രവൃത്തിക്കു സമ്മതിക്കാത്തതിനും സ്‌നേഹിതരുടെ വിശ്വാസം കാത്തുരക്ഷിച്ചതിനും ശിക്ഷയായി മവാങ്കയുടെ ആജ്ഞപ്രകാരം ചാള്‍സ് ലവാങ്ക 1886 ജൂണ്‍ 3-ാം തിയതി തീയില്‍ ദഹിപ്പിക്കപ്പെട്ടു.
മാവുളുഗുങ്കു എന്ന പ്രധാനിയുടെ ഭവനത്തില്‍ വച്ചാണ് ചാള്‍സ് ക്രിസ്തുവിന്റെ സുവിശേഷവുമായി പരിചയപ്പെട്ടത്. കൊട്ടാര ഭൃത്യരില്‍ പ്രധാനിയായി ജോസഫ് മ് കാസാ യുടെ സഹായത്താലാണ് ഈ നവ ശിഷ്യന്‍ രാജഭവനത്തിലെത്തിയത്. മവാങ്കായുടെ അശുദ്ധ താല്‍പര്യങ്ങളെ ചെറുക്കുവാന്‍ പ്രോത്സാഹിപ്പിച്ചതിനുതന്നെയാണു മകാസ രക്തസാക്ഷിത്വം വഹിച്ചത്. ആ രാത്രിയാണു ചാള്‍സ് ജ്ഞാന സ്‌നാനം ചോദിച്ചു വാങ്ങിയതും. ചാള്‍സിന്റെ ധൈര്യമാണ് സ്‌നേഹിതന്മാരെ ദൈവവിശ്വാസത്തിലും വിരക്തിയിലും ഉറപ്പിച്ച് നിര്‍ത്തിയത്.
1964 ഒക്ടോബര്‍ 18-ന് ആറാം പൗലോസ് മാര്‍പ്പാപ്പാ 22 ഉഗാണ്ടന്‍ രക്തസാക്ഷികളെ വിശുദ്ധരെന്നു നാമകരണം ചെയ്തു.