നൈപുണ്യ വികസന ശില്‍പശാല ജൂണ്‍ 17ന്
താമരശ്ശേരി രൂപത ഏയ്ഡര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജൂണ്‍ 17-ന് നൈപുണ്യ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസിലാക്കി ആ മേഖലയിലേക്ക് അവരെ തിരിച്ചുവിടാന്‍ കഴിയുന്ന തരത്തിലുള്ള ക്ലാസുകളാണ് ശില്‍പശാലയില്‍ ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കും പങ്കെടുക്കാം. ഒമ്പതാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യലൈസ്ഡ് കരിയര്‍ ഗൈഡന്‍സ്, അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ബേസിക് അവയര്‍നസ്, റെഗുലര്‍ പഠനശൈലി പരിശീലനം, സിവില്‍ സര്‍വീസ് – പിഎസ്‌സി പരീക്ഷ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, മത്സര പരീക്ഷ പരിശീലനം, സ്റ്റാര്‍ട്ടപ്പ് ഐഡിയ വിശകലനം, പേഴ്‌സണലൈസ്ഡ് കരിയര്‍ കൗണ്‍സിലിങ് എന്നിവ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ജൂണ്‍ 17-ന് രാവിലെ 10 മുതല്‍ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ശില്‍പശാല.