ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂണ്‍ 23
ന്യായാധിപന്മാര് ഒന്നു മുതല്‍ മൂന്നുവരെ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.
#1. ജോഷ്വായുടെ മരണത്തിനുശേഷം കാനാന്‍ നിവാസികളോട് ആദ്യം യുദ്ധത്തിന് പോയത് ആരാണ്?
#2. ഞാന്‍ അവരോടു ചെയ്തതുപോലെ തന്നെ ദൈവം എന്നോടും ചെയ്തിരിക്കുന്നു എന്ന് തന്റെ കൈകാലുകളിലെ പെരുവിരലുകള്‍ മുറിച്ചു കളഞ്ഞപ്പോള്‍ പറഞ്ഞത് ആര്?
#3. ഹെബ്രോണിന്റെ പഴയ പേര് എന്ത്?
#4. കിരിയാത്ത്‌സേഫര്‍ എന്ന് അറിയപ്പെട്ടിരുന്ന ദേശം ഏതാണ്?
#5. കാലെബ് തന്റെ മകള്‍ അക്‌സായെ ഭാര്യയായി കൊടുത്തത് ആര്‍ക്ക്?
#6. മോശയുടെ അമ്മായിയപ്പന്റെ പേര് എന്ത്?
#7. ഹെബ്രോണ്‍ കാലെബിനു കൊടുത്തത് ആര് പറഞ്ഞിട്ടാണ്?
#8. ബെഞ്ചമിന്‍ ഗോത്രക്കാരോടൊപ്പം ജെറുസലേമില്‍ ഇന്നും താമസിക്കുന്ന വിഭാഗം ആര്?
#9. ബഥേലിന്റെ പഴയ പേര് എന്ത്?
#10. ഇസ്രായേല്‍ കാര്‍ പ്രബലരായപ്പോള്‍ ആരെ കൊണ്ടാണ് അവര്‍ അടിമവേല ചെയ്യിച്ചത്?
#11. കര്‍ത്താവിന്റെ ദൂതന്‍ എവിടെനിന്നാണ് ബേക്കിമിലേക്കുലേക്ക് ചെന്നത്?
#12. ‘നിങ്ങളുടെ പിതാക്കന്മാര്‍ക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത ദേശത്തേക്ക് ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്നു.’ ഇത് ആരുടെ വാക്കുകള്‍?
#13. അവര്‍ ഓരോരുത്തരും തങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശം കൈവശമാക്കാന്‍ പോയി. ആരാണ് അവരെ പറഞ്ഞയച്ചത്?
#14. ജോഷ്വാ എത്രാമത്തെ വയസിലാണ് മരിക്കുന്നത്?
#15. അവനെ ഗാഷ് പര്‍വ്വതത്തിനു വടക്ക് എഫ്രായിം മലനാട്ടില്‍ തിമ്നാത്ത് ഹെറെസില്‍ അവന്റെ അവകാശഭൂമിക്ക് അതിര്‍ത്തിക്കുള്ളില്‍ അടക്കി. ആരെ?
#16. ആ തലമുറ മുഴുവന്‍ അവരോട് ചേര്‍ന്നു. ആരോട്?
#17. ഇസ്രായേല്‍ ജനം കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്തു. അവര്‍ ചെയ്ത തിന്മയെന്ത്?
#18. തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്ന് കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ എന്ത് ചെയ്തു?
#19. ഇസ്രായേലിനെതിരെ കര്‍ത്താവിന്റെ കോപം ജ്വലിച്ചു അവിടുന്ന് അവരെ ആര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തു?
#20. കര്‍ത്താവ് എപ്പോഴാണ് അവര്‍ക്ക് ന്യായാധിപന്മാരെ നല്‍കിയത്?
#21. ന്യായാധിപന്മാരെ നല്‍കിയപ്പോള്‍ ജനം എന്ത് ചെയ്തു?
#22. ന്യായാധിപന്മാരെ നിയമിച്ചപ്പോള്‍ കര്‍ത്താവ് എന്ത് ചെയ്തു?
#23. മോശ വഴി കര്‍ത്താവ് തങ്ങളുടെ പിതാക്കന്മാര്‍ക്ക് നല്‍കിയ കല്‍പ്പനകള്‍ ആര് അനുസരിക്കുമോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് അവരെ അവശേഷിപ്പിച്ചത്?
#24. കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു. എന്തിനാണ് കര്‍ത്താവ് കോപിച്ചത്?
#25. ഇസ്രായേല്‍ ജനം എട്ടുവര്‍ഷം ഏത് രാജാവിനെയാണ് സേവിച്ചത്?
#26. മെസപ്പൊട്ടോമിയന്‍ രാജാവായ കുഷാന്‍ റിഷാത്തായാമിന്റെ കീഴിലായിരുന്ന ഇസ്രായേല്‍ കര്‍ത്താവിനോട് നിലവിളിച്ചു കര്‍ത്താവ് അവര്‍ക്ക് വിമോചകനായി നല്‍കിയത് ആരെ?
#27. കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ ന്യായവിധി നടത്തി. അവന്‍ യുദ്ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാ രാജാവായ കുഷാന്‍ റിഷാത്തായിമിനെ കര്‍ത്താവ് അവന്റെ കൈയില്‍ ഏല്‍പിച്ചുകൊടുത്തു. ആരുടെ?
#28. ഒത്ത്‌നിയേലിന്റെ പിതാവിന്റെ പേര് എന്താണ്?
#29. അറുനൂറു ഫിലിസ്ത്യരെ ചാട്ടകൊണ്ടു കൊന്നതാര്?
#30. മൊവാബു രാജാവായ എഗ്ലോനില്‍ നിന്ന് ഇസ്രായേല്‍ ജനത്തെ രക്ഷിച്ച നേതാവ് ആര്?
Results
അഭിനന്ദനങ്ങള്‍!!!
നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.
ഇനിയും മെച്ചപ്പെടാനുണ്ട്
നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.
What is the correct answer of question number 28 ?
Kenas is the correct answer.Corrected. Plz check.
Qn 28.
Kenas is the correct answer.
Othniel’s father is kenas.
You are Correct. Kenas is the correct answer.Corrected. Plz check.