ജൂണ്‍ 25: അക്വിറെറയിനിലെ വിശുദ്ധ പ്രോസ്‌പെര്‍


പ്രാസ്‌പെര്‍ അക്വിറെറയിനില്‍ ജനിച്ചു; വ്യാകരണ പഠനത്തിനുശേഷം മാര്‍സെയ്ക്ക് സമീപമുള്ള പ്രോവെന്‍സിലേക്കു പോയി. രക്ഷാകരമായ പ്രവൃത്തികള്‍ ചെയ്യാനും ചെയ്യാനാഗ്രഹിക്കുവാനും പ്രസാദവരം വേണമെന്നുള്ള വിശുദ്ധ അഗുസ്‌ററിന്റെ സിദ്ധാന്തത്തെ എതിര്‍ക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നു. പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരിയോടൊപ്പം ഒരല്‍മേനി മാത്രമായിരുന്ന പ്രോസ്‌പെരും ചേര്‍ന്ന് അഗുസ്‌ററീനിയന്‍ സിദ്ധാന്തത്തെ അഥവാ തിരുസ്സഭാതത്വത്തെ നീതീകരിച്ചു. മാര്‍സെ നഗരത്തിനു സമീപമുള്ള ചില വൈദികരുടെ ചിന്താഗതി പ്രോസ്‌പെര്‍ വിശുദ്ധ അഗുസ്‌ററിനെ അറിയിച്ചു. അഗുസ്ററിന്‍ 428-ലും 429-ലുമായി രണ്ട് ഗ്രന്ഥ ങ്ങളെഴുതിയെങ്കിലും അബദ്ധവാദികളുടെ ഹൃദയത്തിനു മാറ്റം വന്നില്ല, പാസ്‌പെറും ഹിലരിയും കൂടി റോമാ മാര്‍പ്പാപ്പാ സെലസ്‌ററിനെ കണ്ട് ഒരു തീരുമാനം വാങ്ങിച്ചു. അപ്പോഴേക്കും അഗുസ്‌ററിന്‍ മരിച്ചുപോയിരുന്നു.

മാര്‍പ്പാപ്പായുടെ തീരുമാനവും പൂര്‍ണ്ണസംതൃപ്ത്തിയില്ല. പ്രോസ്‌പെര്‍ ‘കൃതഘ്‌ന4’ എന്ന ഒരു സുന്ദര കവിത എഴുതി. ദൈവവരപ്രസാദം ലഭിച്ചിട്ടും അത് അംഗീകരിക്കാത്ത കൃതഘ്നരെപ്പറ്റിയാണ്. അതായത് പെലാജിയന്‍ പാഷണ്ഡതയും സെമിപെലാജിയന്‍ പാഷണ്ഡതയും സ്വീകരിച്ചിരിക്കുന്നവരെപ്പറ്റിയാണ് ഈ കവിത.

440-ല്‍ വിശുദ്ധ ലെയോന്‍ മാര്‍പ്പാപ്പാ വിശുദ്ധ പ്രോസ്‌പെറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആ സ്ഥാനത്തിരുന്നു പെലാ ജിയന്‍ പാഷണ്ഡതയെ വിശുദ്ധ പ്രോസ്‌പെര്‍ തകര്‍ത്തുകളഞ്ഞു. ഇനി തലപൊക്കാത്തവണ്ണം അതിനെ പരാജയപ്പെടുത്തിയതു വിശുദ്ധ പ്രോസ്‌പെറാണെന്ന് പൗരസ്ത്യ ശീശ്മയുടെ നായകനായ ഫോഷിയസു പ്രഖ്യാപിച്ചിരിക്കുന്നു. ദൈവാനുഗ്രഹം കൂടാതെ രക്ഷയ്ക്കു വേണ്ട യാതൊന്നും നമുക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. അതിനുതകുന്ന ഒരു സച്ചിന്തപോലും നമുക്കുണ്ടാകയില്ലെന്ന തിരുസ്സഭാപാനം ദൃഢമാക്കിയതു വിശുദ്ധ പ്രോസ്‌പെര്‍ തന്നെയാണ്.


Leave a Reply

Your email address will not be published. Required fields are marked *