Career

മിടുക്കര്‍ക്ക് കൈനിറയെ സ്‌കോളര്‍ഷിപ്പുകള്‍


പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ് തലത്തില്‍ ഇത് ലഭിച്ചെന്ന് വരില്ല. അര്‍ഹതയുള്ളവര്‍ താല്‍പര്യമെടുത്ത് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സ്ഥാപന മേധാവി വഴി അപേക്ഷിക്കണം. സ്‌കൂള്‍തലം മുതല്‍ ലഭ്യമാകുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം

പ്ലസ്ടുവില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന രാജ്യത്തെ പതിനായിരത്തോളം പേര്‍ക്ക് സയന്‍സില്‍ ബിരുദ പഠനത്തിന് മാത്രം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്. തുടര്‍ന്ന് സയന്‍സില്‍ പിജി പഠനത്തിനും ലഭിക്കും. വരുമാന പരിധിയോ മറ്റ് നിബന്ധനകളോ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെതാണ് സ്‌കോളര്‍ഷിപ്പ്. വര്‍ഷം 80,000രൂപ ലഭിക്കും.
www.inspiretsd.gov.in

പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുമാന പരിധിയില്ലാതെ ഡിഗ്രി പഠനത്തിനും തുടര്‍ന്ന് പിജി പഠനത്തിനും ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്. എല്ലാ ഡിഗ്രി കോഴ്സുകള്‍ക്കും ബാധകം. 50 ശതമാനം പൊതുവിഭാഗത്തിനും ബാക്കി 50 ശതമാനം മറ്റു വിഭാഗക്കാര്‍ക്കുമായി നല്‍കുന്നു. ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി ഒന്നാം വര്‍ഷം 12000, രണ്ടാം വര്‍ഷം 18000, മൂന്നാം വര്‍ഷം 24000, പിജി ഒന്നാം വര്‍ഷം 40000, രണ്ടാം വര്‍ഷം 60000 എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് തുക.
www.dcescholarship.kerala.gov.in

പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി ഡിഗ്രിക്ക് സയന്‍സ് വിഷയങ്ങളില്‍ ചേരുന്നവര്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല. ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കില്ല. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി ഒന്നാം വര്‍ഷം 12000, രണ്ടാം വര്‍ഷം 18000, മൂന്നാം വര്‍ഷം 24000, പിജി ഒന്നാം വര്‍ഷം 40000, രണ്ടാം വര്‍ഷം 60000.
www.kstscc.kerala.gov.in

പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി കോഴ്സിനും പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. 50 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം പേര്‍ക്ക് നല്‍കുന്നു. ഡിഗ്രിക്ക് എല്ലാ വര്‍ഷവും 12,000 രൂപയും പിജി പഠനകാലത്ത് 20,000 രൂപയും ലഭിക്കും.
www.dcescholarship.kerala.gov.in

=മെറിറ്റ് അടിസ്ഥാനത്തില്‍ രാജ്യത്തെ ന്യൂനപക്ഷ ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെ. നല്‍കുന്നത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. കേരളത്തില്‍ 5000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
www.dtc.kerala.gov

പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബിരുദ/പിജി പഠനത്തിന്. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രിക്ക് വര്‍ഷംതോറും 10000 രൂപയും പിജിക്ക് 18000 രൂപയും ലഭിക്കും.
www.dcescholarship.kerala.gov.in

ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മാത്രം. ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ ഡിഗ്രി/പിജി വിഷയക്കാര്‍ക്കും അപേക്ഷിക്കാം. ഓരോ സ്ഥാപനത്തിനും നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പ് മാറ്റിവച്ചിരിക്കുന്നു. മെറിറ്റ് അടിസ്ഥാനത്തില്‍ കേരളത്തില്‍ 10000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഡയറക്ടറേറ്റ് ഓഫ് കോളജ് എജ്യുക്കേഷന്‍ ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഓരോ വര്‍ഷവും 10000 രൂപ ലഭിക്കും.
www.dcescholarship.kerala.gov.in

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പ്ലസ്ടു, ഡിഗ്രി, പിജി, പിഎച്ച്ഡി തുടങ്ങി എല്ലാ കോഴ്സുകാര്‍ക്കും അപേക്ഷിക്കാം. അംഗീകൃത അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മാസംതോറും 1000 രൂപയും കോഴ്സ് ഫീസും ലഭിക്കും.
www.dcescholarship.kerala.gov.in.

പിജി, എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഹ്രസ്വകാല റിസര്‍ച്ച് പ്രൊജക്ട് ചെയ്യുന്നതിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്. മറ്റ് നിബന്ധനകള്‍ ഇല്ല. പിജിക്കാര്‍ക്ക് 8000, എംഫില്‍കാര്‍ക്ക് 10000, പിഎച്ച്ഡികാര്‍ക്ക് 32000 എന്ന ക്രമത്തില്‍ ലഭിക്കും.
www.dcescholarship.kerala.gov.in

മുന്നോക്ക വിഭാഗങ്ങളിലെ, വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക്. ഹൈസ്‌കൂള്‍/പ്ലസ്ടു/ഡിഗ്രി/പിജി തലങ്ങളില്‍ എല്ലാ വിഷയക്കാര്‍ക്കും അപേക്ഷിക്കാം. ഡിഗ്രി തലത്തില്‍ 3000 പേര്‍ക്കും പിജി തലത്തില്‍ 2000 പേര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. പ്ലസ്ടു തലത്തില്‍ 14000 പേര്‍ക്കും ലഭിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ വര്‍ഷം 3000 രൂപയും ഡിഗ്രിക്കാര്‍ക്ക് വര്‍ഷം 5000 രൂപയും പിജിക്കാര്‍ക്ക് വര്‍ഷം 6000 രൂപയും ലഭിക്കും. കേരള സ്റ്റേറ്റ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ഫോര്‍ ഫോര്‍വേഡ് കമ്മ്യൂണിറ്റീസ് നല്‍കുന്നത്.
www.kswcfc.org

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്ത എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ ക്ലാസുകാര്‍ക്ക് യഥാക്രമം 300, 500, 750 രൂപയും ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയും ഓരോ മാസവും ലഭിക്കും. മറ്റ് നിബന്ധനകള്‍ ഇല്ല. കേരള സര്‍ക്കാരിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെയുള്ള ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേഴ്സിങ്/ പാരാമെഡിക്കല്‍ ഡിപ്ളോമാ കോഴ്സുകളില്‍ പഠിക്കുന്നതിന് ലഭ്യമാണ്. വര്‍ഷം 15,000 രൂപ ലഭിക്കും.

മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെ പഠിക്കുന്ന, വാര്‍ഷിക വരുമാനം രര ലക്ഷം രൂപയില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്കുന്നു. വര്‍ഷം 6000 രൂപ ലഭിക്കും.
www.maef.nic.in

ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലെ അന്ധ-ബധിര-വികലാംഗ വിദ്യാര്‍ഥികള്‍ക്ക് മാത്രം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ താഴെ ആയിരിക്കണം. അന്ധ വിദ്യാര്‍ഥികള്‍ക്ക് ഇത് നാലര ലക്ഷം രൂപയാണ്. ഇ-ഗ്രാന്റ് ലഭിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല. പ്ലസ്ടു, ഡിഗ്രി, പിജി തലത്തില്‍ ലഭ്യമാണ്. പഠന കാലത്തെ മുഴുവന്‍ ഫീസും ഹോസ്റ്റല്‍ ചെലവും ലഭിക്കും.
www.kswcfc.org

പിജി കോഴ്സിന് ചേരുന്ന, വീട്ടിലെ ഒറ്റ പെണ്‍കുട്ടികള്‍ക്ക് മാത്രം. സഹോദരനോ സഹോദരിയോ പാടില്ല. (ഇരട്ടകള്‍ക്കും ലഭിക്കും). മറ്റ് നിബന്ധനകള്‍ ഇല്ല. യുജിസി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. വര്‍ഷം 36200 രൂപ ലഭിക്കും.
www.ugc.ac.in

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് എസ്എസ്എല്‍സി/പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ, വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരാള്‍ക്ക് 10000 രൂപ ലഭിക്കും.
www.minortiywelfare.kerala.gov.in

ഗവണ്‍മെന്റ് അംഗീകൃത സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രരലക്ഷം രൂപയില്‍ താഴെയായിരിക്കണം. പരീക്ഷകളില്‍ 80 ശതമാനത്തിലധികം മാര്‍ക്കും ലഭിച്ചിരിക്കണം. സംസ്ഥാന സര്‍ക്കാരാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകാര്‍ക്ക് വര്‍ഷം 1000 രൂപയും ആറു മുതല്‍ 10 വരെ ക്ലാസുകാര്‍ക്ക് 5000 രൂപയും ലഭിക്കും.
www.scholarships.gov.in

ലാറ്റിന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഡിഗ്രി/പിജി പഠനത്തിന്. വാര്‍ഷിക വരുമാനം ആറുലക്ഷം രൂപയില്‍ താഴെയായിരിക്കണം. പഠനകാലത്ത് ഓരോ വര്‍ഷവും 5000 രൂപ ലഭിക്കും. ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ സ്‌റ്റൈപന്റായി വര്‍ഷം 12000 രൂപ ലഭിക്കും.
www.dcescholarship.kerala.gov.in

പിന്നോക്ക വിഭാഗക്കാര്‍ക്കും ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗക്കാര്‍ക്കും ഫീസ് കണ്‍സഷനായി നല്‍കിയിരുന്ന ഇ-ഗ്രാന്റ് 2023 മുതല്‍ ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പായി മാറ്റി. സ്‌കൂള്‍/ കോളജ് ക്ലാസുകളില്‍ ജനറല്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്ന എല്ലാ വിഭാഗം
പിന്നോക്കകാര്‍ക്കും, ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗക്കാര്‍ക്കും ലഭിക്കും. ടൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് തുടങ്ങിയവയാണ് ലഭിക്കുക. ഇ-ഗ്രാന്റ് മേടിക്കുന്നവര്‍ക്ക് മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമല്ല.

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ പ്ലസ് വണ്‍, പ്ലസ്ടു, ഡിഗ്രി/പിജി പഠനത്തിന്. കെവിപിവൈ പരീക്ഷ എഴുതി പാസാകണം. പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്കും നേടണം. മറ്റ് നിബന്ധനകളില്ല. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനയാണ് ഫെലോഷിപ്പ് നല്‍കുന്നത്. ഡിഗ്രി പഠനകാലത്ത് മാസം 5000 രൂപയും പിജി പഠന കാലത്ത് മാസം 7000 രൂപയും ലഭിക്കും. കൂടാതെ കിജന്‍സി ഗ്രാന്റായി 25000 രൂപയും ലഭിക്കും. www.kvpy.org.in

കേരള സ്റ്റേറ്റ് മൈനോറിറ്റി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് ഗവര്‍മെന്റ്/ എയ്ഡഡ് പോളിടെക്നിക്കുകളില്‍ മൂന്ന് വര്‍ഷ ഡിപ്‌ളോമ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. വരുമാന പരിധി എട്ട് ലക്ഷം. സ്‌കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 6000 രൂപ.

തയ്യാറാക്കിയത്: പ്രഫ. ചാര്‍ലി കട്ടക്കയം


Leave a Reply

Your email address will not be published. Required fields are marked *