അവതരണത്തിന് ഒരുങ്ങി ‘അകത്തളം’
74 ശതമാനം എത്തി നില്ക്കുന്ന കേരളത്തിലെ ബാലപീഡനത്തിനെതിരെ മനുഷ്യ മനസാക്ഷിയെ ഉണര്‍ത്തുന്ന നാടകമാണ് കോഴിക്കോട് അക്ഷര കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ‘അകത്തളം’
താമരശ്ശേരി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ മീഡിയ സംരംഭമായ കോഴിക്കോട് അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ അവതരണത്തിന് തയ്യാറായി. ആദ്യനാടകമായ ‘പ്രണയമന്ത്ര’ത്തിനു ശേഷം അക്ഷര കമ്മ്യൂണിക്കേഷന്‍ അണിയിച്ചൊരുക്കുന്ന നാടകമാണിത്.
നാടകരംഗത്ത് നിരവധി തവണ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ രാജീവന്‍ മമ്മിള്ളിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ആഴമായ ഉള്‍ക്കാഴ്ചയേകുന്ന തരത്തില്‍ കുടുംബങ്ങളില്‍ നടക്കുന്ന ഗൗരവകരമായ വിഷയങ്ങളെ കോര്‍ത്തിണക്കിയാണ് നാടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കൂമ്പാറ ബേബി, ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സാബു പി. ജോസഫ്, ജോസഫ് വടക്കേടം, കെ. സി. നാരായണന്‍, അമ്പിളി രാജേഷ്, അനുഗ്രഹ മനോജ്, ജയ്‌സണ്‍ ജെക്കബ്, അമല്‍ സെബാസ്റ്റിയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും: 9645776746