ഉമ്മന്‍ ചാണ്ടി കായിക പുരസ്‌ക്കാരം അജയ് ബെന്നിന്


മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം കെപിസിസിയുടെ കായിക വിഭാഗമായ ദേശീയ കായിക വേദി ഏര്‍പ്പെടുത്തിയ കായിക പുരസ്‌ക്കാരത്തിന് പുല്ലൂരാംപാറ ഇടവകാംഗവും മാധ്യമപ്രവര്‍ത്തകനുമായ അജയ് ബെന്‍ അര്‍ഹനായി. മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ പുരസ്‌ക്കാരമാണ് അജയ് ബെന്‍ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

താമരശ്ശേരി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസിന്റെ മകനാണ് മലയാള മനോരമ കോട്ടയം യൂണിറ്റിലെ റിപ്പോര്‍ട്ടറായ അജയ്.

മറ്റു പുരസ്‌ക്കാര ജേതാക്കള്‍:
മികച്ച കായിക താരം: ഒളിമ്പ്യന്‍ ശ്രീജേഷ്
മികച്ച പരിശീലകന്‍: ഗോഡ്‌സണ്‍ ബാബു
മികച്ച കായിക അധ്യാപകന്‍: യു. പി. സാബിറ
സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍: അന്‍സാര്‍ രാജ്
മികച്ച ഫോട്ടോഗ്രാഫി: സന്തോഷ്
മികച്ച ദൃശ്യ-മാധ്യമം: ബിനോയ്

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.