ആഗസ്റ്റ് 11: വിശുദ്ധ ക്ലാര കന്യക

അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫവേരിനോ ഷിഫോയുടെ മൂന്നു പെണ്‍മക്കളാണ് ക്ലാരയും ആഗ്‌നെസ്സും ബെയാട്രിസ്സും. 1193 ലാണു ക്ലാര ജനിച്ചത്. ക്ലാരയ്ക്കും 15 വയസ്സുള്ളപ്പോള്‍ തുടങ്ങി വിവാഹാലോചനകള്‍ ആരംഭിച്ചു. ഈശോയെ മണവാളനായി സ്വീകരിക്കാന്‍ കൊതിച്ചിരുന്ന ക്ലാര വിശുദ്ധ അസ്സീസിയുടെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു. 1212 മാര്‍ച്ചു 18-ാം തീയതി ഓശാന ഞായറാഴ്ച ക്ലാര ഉടുത്തണിഞ്ഞ് അമ്മയോടുകൂടെ പള്ളിയില്‍ പോയി. എല്ലാവരും അള്‍ത്താരയുടെ അടുക്കല്‍ പോയി കുരുത്തോല വാങ്ങി. ക്ലാര നാണിച്ചു മുന്നോട്ടു പോയില്ല. മെത്രാനച്ചന്‍ ഇറങ്ങിച്ചെന്നു കുരുത്തോല കൊടുത്തു. അന്നു വൈകുന്നേരം വീട്ടില്‍നിന്നു ക്ലാര പോര്‍ഷിയങ്കുള ദൈവാലയത്തിലേക്ക് ഒളിച്ചുപോന്നു. ഒരു തിരി കത്തിച്ചു പിടിച്ചു പള്ളിയുടെ
വാതില്‍ക്കല്‍ നിന്നു. പരിശുദ്ധാത്മാവേ വരിക, എന്ന ഗാനം പാടി. അവള്‍ വിശേഷവസ്ത്രങ്ങള്‍ ഊരിവച്ചു പ്രായശ്ചിത്ത വസ്ത്രങ്ങളണിഞ്ഞു. ഫ്രാന്‍സിസു തലമുടി വെട്ടി മാറ്റി ഒരു ചരട് അരയില്‍ കെട്ടി. തല്‍ക്കാലം അവള്‍ ബെനഡിക്ടന്‍ മഠത്തില്‍ താമസിച്ചു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ല. അവളെ പിടിച്ചുവലിച്ചുകൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ തലമുടി വെട്ടിമാറ്റിയിരിക്കുന്നതു കാണിച്ചുകൊടുത്തു. അവര്‍ അതോടെ സ്ഥലംവിട്ടു. സാന്‍ദമിയാനോയുടെ അടുത്ത് ഒരു ഭവനം ക്ലാരയ്ക്കു തയ്യാറാക്കി .

രണ്ടാഴ്ച കഴിഞ്ഞു സഹോദരി ആഗ്‌നെസ്സും ക്ലാരയോടുകൂടെ ചേര്‍ന്നു. വീണ്ടും വീട്ടില്‍ വലിയ വിപ്ലവമുണ്ടായി! അവസാനം ആഗ്‌നെസ്സിനും അനുവാദം കിട്ടിയെന്നു മാത്രമല്ല അവരുടെ അമ്മ ഓര്‍ത്തൊളാനയും വേറെ കുറെ സ്ത്രീകളും മഠത്തില്‍ ചേര്‍ന്നു. ഇങ്ങനെ ക്ലാരസഭയുണ്ടായി; പല ശാഖകളും സ്ഥാപിതമായി . സ്‌റേറാക്കിങ്ങ് സും ഷൂസും ചെരിപ്പുമില്ലാതെയാണ് അന്നു ക്ലാരസഹോദരിമാര്‍ നടന്നിരുന്നത്. എന്നും മാംസവര്‍ജ്ജനം അവര്‍ പാലിച്ചുപോന്നു. ദാരിദ്ര്യവും പ്രായശ്ചിത്തവും വളരെ കണിശമായിരുന്നു. ക്ലാരപ്പുണ്യവതിയുടെ വാര്‍ദ്ധക്യത്തില്‍ ദാരിദ്ര്യവും പ്രായശ്ചിത്തവും സ്വല്പം ലാഘവപ്പെടുത്തി.

സാരസന്‍ സൈന്യം സ്‌പോളെറേറാ താഴ്‌വര ആക്രമിച്ചപ്പോള്‍ ഒരു വിഭാഗം സൈന്യം ക്ലാരമഠത്തെ ആക്രമിക്കാന്‍ തുടങ്ങി. ശത്രുവിന് അഭിമുഖമായി വിശുദ്ധ കുര്‍ബാന അരുളിയ്ക്കയില്‍ എഴുന്നള്ളിച്ചുവയ്ക്കാന്‍ ക്ലാര ആവശ്യപ്പെട്ടു. അനന്തരം അവള്‍ മുട്ടികുത്തി പ്രാര്‍ത്ഥിച്ചു: ”അങ്ങയെ ഏറ്റു പറയുന്നവരുടെ ആത്മാക്കളെ കര്‍ത്താവേ, ആ മൃഗ ങ്ങള്‍ക്കു ഏല്പിച്ചുകൊടുക്കല്ലേ.” ശത്രുക്കള്‍ക്കു പെട്ടെന്നു ഭയം തോന്നുകയും അവര്‍ ആ മഠം ആക്രമിക്കാതെ ഓടിപ്പോകയും ചെയ്തു. 28 വര്‍ഷത്തോളം രോഗിണിയായി കിടന്നിരുന്ന ക്ലാരയുടെ ഭക്ഷണം വിശുദ്ധ കുര്‍ബാന മാത്രമായിരുന്നു. 27 വര്‍ഷം മുമ്പു ഫ്രാന്‍സിസ് അസ്സീസിയുടെ മരണനേ രത്തു വായിച്ചതുപോലെ വിശുദ്ധ യോഹന്നാന്‍ എഴുതിയ നമ്മുടെ കര്‍ത്താവിന്റെ പീഡാനുഭവചരിത്രം മൂന്നു സന്യാസി മാര്‍ വായിച്ചു. തല്‍സമയം കുമാരി ദാരിദ്ര്യത്തിന്റെ മൂര്‍ത്തീകരണം തന്നെയായ വിശുദ്ധ ഫ്രാന്‍സ്സിസിന്റെ ചെറുപുഷ്പം 59-ാമത്തെ വയസ്സില്‍ ശാന്തമായി അടര്‍ന്നുവീണു.

ആഗസ്‌ററ് 10: വിശുദ്ധ ലോറന്‍സ് രക്തസാക്ഷി

257-ല്‍ സിക്‌സ്‌ററസ് ദ്വിതീയന്‍ മാര്‍പ്പാപ്പായായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്‍സിനു ഡീക്കണ്‍ പട്ടം നല്കി; അദ്ദേഹം മാര്‍പ്പാപ്പായുടെ ദിവ്യബലിയില്‍ ശുശ്രൂഷിച്ചുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നതു ലോറന്‍സായിരുന്നതുകൊണ്ടു മാര്‍പ്പാപ്പായുടെ ആര്‍ച്ചുഡീക്കണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

വലേരിയന്‍ ചക്രവര്‍ത്തി 257-ല്‍ പ്രസിദ്ധം ചെയ്ത വിളംബരമനുസരിച്ചു 258-ല്‍ മാര്‍പ്പാപ്പാ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹം കൊലക്കളത്തിലേക്കു മാര്‍ച്ചുചെയ്യുമ്പോള്‍ ലോറന്‍സു കരഞ്ഞു പിന്നാലെ ചെന്നു അഭിവാദ്യം ചെയ്തു: ”പിതാവേ, അങ്ങയുടെ മകനെക്കൂടാതെ അങ്ങ് എവിടേക്കാണു പോകുന്നത്? പരിശുദ്ധനായ പുരോഹിതാ, അങ്ങയുടെ ഡീക്കണെക്കൂടാതെ അങ്ങ് എവിടേക്കു പോകുന്നു? അങ്ങയുടെ ശുശ്രൂഷകനെക്കൂടാതെ അങ്ങു ബലി ചെയ്തിട്ടില്ല. എന്തിലാണു അങ്ങയെ ഞാന്‍ അതൃപ്തിപ്പെടുത്തിയത്? ഞാന്‍ കൃത്യ വിലോപനായിരുന്നിട്ടുണ്ടോ? കര്‍ത്താവിന്റെ രക്തം കൈകാര്യം ചെയ്യുവാന്‍ അങ്ങു തിരഞ്ഞടുത്തവന്‍ അയോഗ്യനായിപ്പോയോ എന്നു കാണുക.

”മകനേ, ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നില്ല. മൂന്നു ദിവസത്തിനകം നീ എന്നെ അനുധാവനം ചെയ്യും. നിന്റെ കൈവശമുള്ള തിരുസ്സഭയുടെ നിധിയെല്ലാം ദരിദ്രര്‍ക്കു ഭാഗിച്ചു കൊടുക്കുക” എന്നു മാര്‍പ്പാപ്പാ പ്രതിവചിച്ചു. ലോറന്‍സു സന്തുഷ്ടനായി തന്റെ കൈവശമുണ്ടായിരുന്ന സമ്പത്തെല്ലാം ദരിദ്രര്‍ക്കും വിധവകള്‍ക്കും ഭാഗിച്ചുകൊടുത്തു. പിന്നീടു റോമന്‍ പ്രീഫെക്ടു സഭയുടെ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണത്തിരിക്കാലുകളും മുതല്‍ക്കൂട്ടുകളും കാണിച്ചുകൊടുക്കാന്‍ ലോറന്‍സിനോടാവശ്യപ്പെട്ടു. ദരിദ്രരേയും വിധവകളേയും നിരനിരയായി നിറുത്തിയശേഷം പ്രീഫെക്ടിനെ വിളിച്ച് ഇവരാണു സഭയുടെ മുതല്‍ക്കൂട്ട് എന്നു പറഞ്ഞു. ”നീ എന്നെ പരിഹസിക്കയാണല്ലേ”, പ്രീഫെക്ട് പ്രതിവചിച്ചു: ”ഇഞ്ചിഞ്ചായി നിന്നെ ഞാന്‍ കൊല്ലും.

അനന്തരം ലോറന്‍സിന്റെ വസ്ത്രം അഴിച്ച് അദ്ദേഹത്തെ ഒരു ഇരുമ്പു പലകയില്‍ കിടത്തി പലകയുടെ കീഴില്‍ തീയിട്ടു. അഗ്‌നി ശരീരത്തെ എരിയിച്ചു. ദൈവസ്‌നേഹം അഗ്‌നിയെ അവഗണിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അവസാനം ലോറന്‍സ് മരിച്ചു. റോമ മുഴുവന്റേയും മനസാന്തരത്തിന് ലോറന്‍സ് കാരണമായി

ആഗസ്റ്റ് 9: വിശുദ്ധ റൊമാനൂസ് രക്തസാക്ഷി

വിശുദ്ധ ലോറന്‍സിന്റെ രക്തസാക്ഷിത്വ കാലത്ത് റൊമാനൂസ് റോമയില്‍ ഒരു പട്ടാളക്കാരനായിരുന്നു. പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തില്‍ പ്രദര്‍ശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റൊമാനൂസു ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലില്‍ കിടന്നിരുന്ന വി. ലോറന്‍സുതന്നെ അദ്ദേഹത്തെ ക്രിസ്തീയതത്വങ്ങള്‍ പഠിപ്പിക്കുകയും ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു. തന്റെ മാനസാന്തര കഥ അദ്ദേഹം സര്‍വ്വത്ര ഉറക്കെ പറഞ്ഞു നടന്നു. ഉടനടി അദ്ദേ ഹത്തെ അറസ്‌ററു ചെയ്യുകയും വി. ലോറന്‍സിനെ വധിച്ച തിന്റെ തലേദിവസം റോമാനൂസിന്റെ ശിരസ്സു ഛേദിക്കുകയും ചെയ്തു. അങ്ങനെ തന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമായ ലോറന്‍സു വിശുദ്ധ കിരീടം പ്രാപിക്കുന്നതിനു മുമ്പുതന്നെ റൊമാനൂസു സ്വര്‍ഗ്ഗീയ കിരീടം പ്രാപിച്ചു. അദ്ദേഹത്തിന്റെ ശരീരം ആദ്യം തിബൂറിലേക്കുള്ള റോഡില്‍ സംസ്‌കരിക്കപ്പെട്ടു: പിന്നീടു ലൂക്കായിലേക്ക് വിശുദ്ധ അവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്തു. അവിടെ അവ പ്രധാന ബലിപീഠത്തിന്റെ കീഴില്‍ ഇന്നും സ്ഥിതിചെയ്യുന്നു.

കത്തോലിക്ക സഭ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെസിബിസി തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.

ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാടും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ആവശ്യമായവീട്ടുപകരണങ്ങള്‍ ലഭ്യമാക്കും. സഭയുടെ ആശുപത്രികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘങ്ങളുടെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കും.

സഭ ഇതിനോടകം നല്‍കിവരുന്ന ട്രോമാ കൗണ്‍സിലിങ് സേവനം തുടരും. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനെ ചുമതലപ്പെടുത്തി. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡെവലപ്മെന്റ് കമ്മീഷന്റെ കീഴിലാണ് സേവനവിഭാഗം പ്രവര്‍ത്തിക്കുന്നത്.

പ്രവര്‍ത്തനങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുക.

‘വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ കേരള കത്തോലിക്കാസഭ പങ്കുചേരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ഒരായുസ്സുകൊണ്ട് അധ്വാനിച്ചു സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാധികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാന്‍ ആശ്വാസവാക്കുകള്‍ പര്യാപ്തമല്ലായെങ്കിലും മലയാളിയുടെ മനസ്സിന്റെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്ദാനങ്ങളിലൂടെ പ്രകാശിതമായിട്ടുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നല്കുന്നു. സുമനസ്സുകളായ എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കേരള കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണ്’ പത്രക്കുറിപ്പില്‍ പറയുന്നു.

കെസിബിസി യോഗത്തില്‍ സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക്ക ബിഷപ്പ്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരുള്‍പ്പെടെ 36 മെത്രാന്മാര്‍ സംബന്ധിച്ചു.

ആഗസ്റ്റ് 8 : വിശുദ്ധ ഡൊമിനിക്ക്

വിശുദ്ധ ഡൊമിനിക്കു സ്‌പെയിനില്‍ കാസ്‌ററീല്‍ എന്ന പ്രദേശത്ത് ഒരു പ്രഭു കുടുംബത്തില്‍ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണു ഡോമിനിക്കിനു ലഭിച്ചത്. പഠനകാലത്തു 21-ാമത്തെ വയസ്സില്‍ നാട്ടില്‍ ഒരു പഞ്ഞമുണ്ടായപ്പോള്‍ സ്വന്തം പുസ്തകങ്ങളും കൂടി വിററു ഡൊമിനിക്കു ദരിദ്രരെ സഹായിച്ചു. 25-ാമത്തെ വയസ്സില്‍ ഓസ്മാ എന്ന പ്രദേശത്തെ കാനണ്‍സിന്റെ സുപ്പീരിയറായി. ഫ്രാന്‍സില്‍ തന്റെ ബിഷപ്പിന്റെ കൂടെ ഒരുയാത്ര ചെയ്തു. ആല്‍ബിജെന്‍സിയന്‍ പാഷണ്ഡത വരുത്തികൂട്ടിയിരുന്ന നാശം അദ്ദേഹം നേരില്‍ കണ്ടു. ശേഷം ജീവിതം പാഷണ്ഡികളുടെ മാനസാന്തരത്തിനും വിശ്വാസ സംരക്ഷണത്തിനുമായി അദ്ദേഹം ചെലവഴിച്ചു.

ഇതിനായി അദ്ദേഹം മൂന്നു സന്യാസസഭകള്‍ സ്ഥാപിച്ചു. ചെറിയ പെണ്‍കുട്ടികളെ പാഷണ്ഡതയില്‍നിന്നും അബദ്ധങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്കായി ഒരു സഭ ആദ്യം അദ്ദേഹം തുടങ്ങി . അക്കാലത്തു ഭക്തരായ ചിലര്‍ അദ്ദേഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവരെയെല്ലാം ചേര്‍ത്ത്, ‘ഫ്രയര്‍ പ്രീച്ചേഴ്‌സ്” (പ്രഭാഷക സഹോദരര്‍) എന്ന പേരില്‍ വേറൊരു സഭ ആരംഭിച്ചു. പിന്നീടു കുടുംബ ജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മൂന്നാം സഭ ആരംഭിച്ചു. ദൈവം പുതിയ സഭയെ ആശീര്‍വ്വദിച്ചു. അത് അതിവേഗം ഫ്രാന്‍സ്, ഇററലി, ഇംഗ്ലണ്ട്, സ്‌പെയിന്‍ മുതലായ രാജ്യങ്ങളില്‍ പരന്നു.

1208-ല്‍ പ്രൗവില്‍ (Proville) എന്ന സ്ഥലത്തുണ്ടായിരുന്ന ദൈവമാതൃ ദൈവാലയത്തില്‍ മുട്ടുകുത്തി തിരുസ്സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവമാതാവു പ്രത്യക്ഷപ്പെട്ടു ജപമാല നല്കിക്കൊണ്ട് അതു പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. പാഷണ്ഡികള്‍ അദ്ദേഹത്തെ വധിക്കാന്‍പോലും പരിശ്രമിച്ചെങ്കിലും അവസാനം പാഷണ്ഡത തകര്‍ന്നു. രാത്രി പ്രാര്‍ത്ഥനയിലാണ് അദ്ദേഹം ചെലവഴിച്ചിരുന്നത് . രാവിലെ എഴുന്നേററു രക്തം പൊടിയുന്നതുവരെ സ്വശരീരത്തില്‍ ചമ്മട്ടികൊണ്ട് അടിച്ചിരുന്നുവെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട് . ജപമാല ഭക്തിയും എരിയുന്ന വാഗ്വിലാസവും ജീവിത വിശുദ്ധിയുമാണ് പാഷണ്ഡികളുടെ മാനസാന്തരത്തിന് വഴി തെളിച്ചത്. ക്ഷീണിതനായി 1221 ആഗസ്റ്റ് 6 ന് വിശുദ്ധ ഡോമിനിക് അന്തരിച്ചു.

ആഗസ്റ്റ് 7: വിശുദ്ധ കജെറ്റന്‍

ലൊമ്പാര്‍ഡിയില്‍ വിന്‍സെന്‍സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു കജെറ്റന്‍ ജനിച്ചു. ഭക്തയായ മാതാവു മകനെ കന്യകാംബികയുടെ സംരക്ഷണത്തില്‍ ഏല്പിച്ചു. കുട്ടി വളര്‍ന്നുവന്നപ്പോള്‍ ഈശോയുടെ എളിമയും ശാന്തതയും അനുസരണയും പാലിക്കു ന്നതില്‍ അത്യുത്സുകനായി കാണപ്പെട്ടു. ദൈവത്തിലേക്ക് ഉയരാത്ത സംഭാഷണം കജെറ്റന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ദീര്‍ഘമായ ഭക്താഭ്യാസങ്ങളും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് എത്രയും പ്രിയംകരമായിരുന്നു. 36-ാമത്തെ വയസ്സില്‍ വൈദികനായി റോമന്‍ കൂരിയയില്‍ കുറേനാള്‍ ജോലി ചെയ്തു; പിന്നീടു സ്വദേശത്തേക്കു മടങ്ങി.

42-ാമത്തെ വയസ്സില്‍ മാറാത്ത രോഗക്കാര്‍ക്ക് കജെറ്റന്‍ ഒരാശുപത്രി ആരംഭിച്ചു. വൈദിക ജീവിത നവീകരണത്തെ ഉദ്ദേശിച്ച് അദ്ദേഹം തീയറ്റിന്‍സ് എന്നറിയപ്പെടുന്ന സന്യാസസഭ ആരംഭിച്ചു. അവര്‍ സുവിശേഷം പ്രസംഗിക്കുന്നതിലും കൂദാശകള്‍ കൈകാര്യം ചെയ്യുന്നതിലും അതീവ ഔത്സുക്യം പ്രദര്‍ശിപ്പിച്ചിരുന്നു. കാല്‍വിന്റെ പാഷണ്ഡ തയ്ക്കു സിദ്ധൗഷധമായി നാല്പതു മണി ആരാധന ആദ്യം ആരംഭിച്ചതു വി. കജെററനാണ്. ദൈവമാതാവിനോടു ഫാദര്‍ കജെററനു വളരെ ഭക്തിയുണ്ടായിരുന്നു; അതിനു സമ്മാനമായി ഒരു ക്രിസ്മസ്സിന്റെ തലേദിവസം ഉണ്ണീശോയെ അദ്ദേ ഹത്തിന്റെ കരങ്ങളില്‍ ദൈവമാതാവു വച്ചുകൊടുക്കുകയു ണ്ടായി. ബൂര്‍ബന്റെ നേതൃത്വത്തില്‍ ജര്‍മ്മന്‍കാര്‍ റോം ആക്രമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ കൈയില്‍ പണമുണ്ടാകുമെന്നു കരുതി അതു പിടിച്ചെടുക്കാന്‍ അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സമ്പത്തൊക്കെ ദരിദ്രര്‍ക്കു പണ്ടേ കൊടുത്തുകഴിഞ്ഞിരുന്നു. 1530- വെനിസ്സില്‍ പ്‌ളേഗു പടര്‍ന്നുപിടിച്ചപ്പോള്‍ കജെറ്റന്‍ ത്യാഗപൂര്‍വ്വകമായ സേവനം ചെയ്തു. അതിനും പുറമേ വെറോണയിലും നേപ്പിള്‍സിലും തീയെറ്റയിന്‍ സഭയുടെ ശാഖാമന്ദിരങ്ങള്‍ തുറന്ന് ആ രണ്ടു പട്ടണങ്ങള്‍ക്കും അദ്ദേഹം വിശിഷ്ട സേവനം ചെയ്തിട്ടുണ്ട്. രണ്ടു സ്ഥലത്തും അദ്ദേഹം സുപ്പീരിയറായിരുന്നു.

മൃതികരമായ രോഗത്തിന് അധീനനായപ്പോള്‍ അദ്ദേഹം കടുത്ത ഒരു പലകയില്‍ തന്നെ കിടത്തണമെന്ന് ആവശ്യപ്പെട്ടു. കുരിശില്‍ മരിച്ച ദിവ്യരക്ഷകനെ അനുകരിക്കാനാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. അവസാനം വെറും തറയില്‍ ഒരു ചാക്കു വിരിച്ച് അദ്ദേഹത്തെ കിടത്തി. അവിടെ കിടക്കുമ്പോള്‍ ദൈവമാതാവിനെ പ്രഭാപൂരിതയായി കണ്ടു. അദ്ദേഹം പ്രാര്‍ത്ഥിച്ചു:”നാഥേ, എന്നെ ആശീര്‍വ്വദിക്കണമേ.” കന്യകാംബിക പ്രതിവചിച്ചു: ‘കജെറ്റന്‍, എന്റെ മകന്റെ ആശീര്‍വ്വാദം സ്വീകരിക്കുക. നിന്റെ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്കു സമ്മാനമായി നിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍ ഇതാ ഞാന്‍ ഇവിടെ ഉണ്ട്. 1547 ആഗസ്‌ററ് 7-ാം തീയതി അദ്ദേഹം ദിവംഗതനായി.

കൂരാച്ചുണ്ടില്‍ പുതിയ വൈദിക മന്ദിരത്തിന് തറക്കല്ലിട്ടു

കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന വൈദിക മന്ദിരത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.

വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, അസി. വികാരി ഫാ. ജോയല്‍ കുമ്പുക്കല്‍, ഫാ. ടിനു പനച്ചിക്കല്‍, ട്രസ്റ്റിമാരായ ബാബു ചിലമ്പിക്കുന്നേല്‍, ജോസ് കിഴക്കുംപുറം, ബേബി മംഗലത്ത്, ആന്റോ മന്തക്കൊല്ലി, പാരിഷ് സെക്രട്ടറി ബോബന്‍ പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്വഭാവരൂപീകരണം ഇല്ലാത്ത വിദ്യാഭ്യാസം വികലം: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിന്റെ 2024-2025 അധ്യയന വര്‍ഷം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സ്വഭാവരൂപീകരണത്തിന് പ്രത്യേകമായ പ്രാധാന്യം നല്‍കി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് സ്റ്റാര്‍ട്ട് നടത്തുന്ന കോഴ്സുകള്‍ മാതൃകാപരമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.

ആരോഗ്യമേഖലയിലെ ജോലി സാധ്യതകളെ മുന്‍നിര്‍ത്തി സ്റ്റാര്‍ട്ട് ആരംഭിച്ച ത്രൈമാസ നൈപുണ്യ പരിശീലന കോഴ്സ് START Care Solutions വെബ്സൈറ്റ് ലോഞ്ചും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായി നടത്തുന്ന START Aptitude Test വിങ്ങിന്റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു.

സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ ആമുഖപ്രഭാഷണം നടത്തി. ക്രിസ്തുദാസി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ടീന കുന്നേല്‍, പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആഗസ്‌ററ് 6: ക്രിസ്തുവിന്റെ രൂപാന്തരം

ജീവിതസങ്കടങ്ങളുടെ സമാപനം സ്വര്‍ഗ്ഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്‌തോലന്മാരെ ബോദ്ധ്യപ്പെടുത്താന്‍ ക്രിസ്തുവിന്റെ ദൗര്‍ബല്യത്തിന്റെ നിദാനമായ തിരശ്ശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്‍ഷം മുമ്പു ഗലീലിയില്‍ താബോര്‍ മലയില്‍ വച്ചാണ് ഇതു സംഭവിച്ചത്. ഈശോ പത്രോസിനേയും യാക്കോബിനേയും യോഹന്നാനേയും മാത്രം കൂട്ടിക്കൊണ്ട് ആ മലയിലേക്കു പോയി; അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.
അവിടുത്തെ മുഖം സൂര്യസമാനം ശോഭിച്ചു, അവിടുത്തെ വസ്ത്ര ങ്ങള്‍ മഞ്ഞുപോലെ വെണ്മ പൂണ്ടു. മൂശയും ഏലിയാസും അവിടുത്തോടു സംഭാഷിക്കുന്നതായി കണ്ടു. അപ്പോള്‍ പത്രോസു പറഞ്ഞു: ‘കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന് . അങ്ങേക്കിഷ്ടമെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരം നിര്‍മ്മിക്കാം! ഒന്ന് അങ്ങേക്ക്, ഒന്നു മൂശയ്ക്ക്, ഒന്നു ഏലിയാസിന് – പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പ്രകാശമാനമായ ഒരു മേഘപടലം വന്ന് അവരെ മറച്ചുകളഞ്ഞു. ഉടനെ അവനെന്റെ പ്രിയപുത്രനാകുന്നു. അവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. അവനെ ശ്രവിക്കുവിന്‍” എന്നൊരു സ്വരം മേഘത്തില്‍നിന്നു കേള്‍ക്കപ്പെട്ടു”(മത്താ 9: 1-5).

പ്രാചീന പിതാക്കന്മാരുടെ പ്രതിനിധിയായി മൂശയും പ്രവാചകന്മാരുടെ പ്രതിനിധിയായി ഏലിയാസും പ്രത്യക്ഷ പ്പെട്ടു. അവര്‍ കര്‍ത്താവിന്റെ കുരിശുമരണത്തെപ്പറ്റിയാണു സംസാരിച്ചിരുന്നതെന്നു പറയുന്നു. ഗാഗുല്‍ത്തായിലെ രൂപാന്തരം അവര്‍ അനുസ്മരിച്ചു.

ഈശോയുടെ മൂന്ന് അപ്പസ്‌തോലന്മാര്‍ക്ക് ഈ കാഴ്ച സ്വര്‍ഗ്ഗത്തിന്റെ രുചിയെന്താണെന്നു മനസ്സിലാക്കാനൊരവസരമായി. ഈശോയുടെ പരസ്യ ജീവിതത്തിലെ ഈ പ്രധാന അന്തിമസംഭവം തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അപ്പസ്‌തോലന്മാരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുപകരിച്ചു.

നാലാം ശതാബ്ദം മുതല്‍ ഈശോയുടെ മറുരൂപപ്പെരുന്നാള്‍ തിരുസ്സഭയില്‍ കൊണ്ടാടാന്‍ തുടങ്ങി. പൗരസ്ത്യസഭയില്‍ ഈ തിരുനാളിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ആര്‍മീനിയന്‍ സഭയില്‍ ഈ തിരുനാളിന് ഒരുക്കമായി ആറു ദിവസത്തെ ഉപവാസമനുഷ്ഠിച്ചിരുന്നു. തിരുനാള്‍ മൂന്നു ദിവസമായിട്ടാണ് ആഘോഷിച്ചിരുന്നത്. 1456-ല്‍ കലിക സ്‌ററസു തൃതീയന്‍ പാപ്പാ ഈ തിരുനാള്‍ സാര്‍വ്വത്രികമാക്കി.

ആഗസ്റ്റ് 5: വിശുദ്ധ ഓസ്വാള്‍ഡ്

നോര്‍ത്തം ബ്രിയായിലെ എഥെല്‍ഫ്രിഡു രാജാവിന്റ രണ്ടാമത്തെ മകനാണ് ഓസ്വാള്‍ഡ് . 617-ല്‍ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. മക്കള്‍ സ്‌കോട്ട്‌ലന്റില്‍ അഭയം തേടി; അവിടെവച്ച് അവര്‍ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633-ല്‍ എഥെല്‍ ഫ്രിഡിന്റെ മക്കള്‍ നോര്‍ത്തംബ്രിയാ യിലേക്കു മടങ്ങി . അവസാനം കിരീടം ഓസ്വാള്‍ഡിന്റെ ശിരസ്സിലായി. അക്കാലത്ത് ബ്രിട്ടനിലെ രാജാവായ കാഡ് വാല നോര്‍ത്തം ബ്രിയായെ സര്‍വ്വശക്തികളോടുംകൂടെ ആക്രമിച്ചു. യുദ്ധത്തിന്റെ തലേദിവസം സൈന്യത്തിന്റെ മുമ്പാകെ ഒരു മരക്കുരിശു നാട്ടിക്കൊണ്ട് ഓസ്വാള്‍ഡ് രാജാവ് വിളിച്ചു പറഞ്ഞു: ‘സര്‍വ്വശക്തനായ ഏകദൈവത്തിന്റെ മുമ്പില്‍ മുട്ടു മടക്കി അഹങ്കാരിയായ നമ്മുടെ ശത്രുവില്‍ നിന്ന് നമ്മളെ രക്ഷി ക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. നാം നമ്മുടെ രാജ്യത്തിനും നമ്മുടെ ജീവനും വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവി ടുത്തേക്ക് അറിയാം”. കുരിശു നാട്ടിയ സ്ഥലത്തിന്റെ പേര് ഹെവന്‍ഫെത്ത് (സ്വര്‍ഗ്ഗവയല്‍) എന്നായിരുന്നു.

യുദ്ധത്തില്‍ കാഡ്‌വാല വധിക്കപ്പെടുകയും വാള്‍ഡ് പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു. ഓസ് അനന്തരം സ്‌കോട്ട്‌ലന്റില്‍നിന്ന് ഏതാനും സന്യാസികളെ സുവിശേഷം പ്രസംഗിക്കാന്‍ വരുത്തുകയും രാജ്യമാസകലം ക്രിസ്തീയ ചൈതന്യം സംജാതമാക്കുകയും ചെയ്തു. അവരുടെ തലവനാണ് പിന്നീട് മെത്രാനായി അഭിഷിക്തനായ വിശുദ്ധ അയിഡാന്‍. പള്ളികളും ആശ്രമങ്ങളും അദ്ദേഹം ധാരാളം പണിതു.

ഓസ്വാള്‍ഡ് രാജാവിന്റെ എളിമയും പരസ്‌നേഹവും സര്‍വ്വത്ര പ്രകീര്‍ത്തിതമാണ്. ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം ദരിദ്രര്‍ക്കു തയ്യാറാക്കിയ ഭക്ഷണം തികയുന്നില്ലെന്നു കേട്ടപ്പോള്‍ സ്വന്തം മേശയിലിരുന്ന മാംസം കഷണങ്ങളായി മുറിച്ച് അവര്‍ക്കു കൊടുത്തയച്ചു. ഇതു കണ്ടപ്പോള്‍ മേശക്കിരുന്നിരുന്ന വിശുദ്ധ അയിഡാന്‍ പറഞ്ഞു: ‘ഈ കരം ഒരിക്കലും അഴിയാതിരിക്കട്ടെ .’ തന്റെ കാലം വരെ ഈ കരം അഴിഞ്ഞിട്ടില്ലായിരുന്നു വെന്ന് വിശുദ്ധ ബീഡ് പ്രസ്താവിച്ചുകാണുന്നുണ്ട് .

വിശുദ്ധ ഓസ്വാള്‍ഡ് എട്ടുവര്‍ഷം ഐശ്വര്യപൂര്‍വ്വം രാജ്യം ഭരിച്ചു. അങ്ങനെയിരിക്കേ മേഴ്സിയായിലെ പെന്റാ എന്ന ദുഷ്ടരാജാവ് ഓസ്വാള്‍ഡിനെ ആക്രമിക്കുകയും 642 ആഗസ്റ്റ് 5-ാം തീയതി മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് യുദ്ധത്തിനി ടയ്ക്ക് മരിച്ചുവീഴുകയും ചെയ്തു. അദ്ദേഹത്തിന്റെ കൈകാലുകള്‍ ഛേദിച്ചു തൂണുകളിന്മേല്‍ നാട്ടുകയുണ്ടായി. അടുത്ത വര്‍ഷം രാജസോദരന്‍ ഈ പൂജ്യാവശിഷ്ടങ്ങള്‍ എടുത്ത് യഥാവിധം സംരക്ഷിച്ചു.

Exit mobile version