ആര്‍മി പബ്ലിക് സ്‌കൂളില്‍ അധ്യാപകരാകാം
ആര്‍മി പബ്ലിക് സ്‌കൂളിലെ അധ്യാപക ഒഴിവിലേക്ക് 2024 ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലടക്കമുള്ള ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകള്‍: പിജിടി (അക്കൗണ്ടന്‍സി, ബയോളജി, ബയോടെക്‌നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫൈന്‍ ആര്‍ട്‌സ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഹോം സയന്‍സ്, ഇന്റഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്, ഗണിതം, ഫിസിക്‌സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി)
ടിജിടി (കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കല്‍ എജ്യുക്കേഷന്‍, സംസ്‌കൃതം, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ്)
പിആര്‍ടി (ഫിസിക്കല്‍ എജ്യുക്കേഷന്‍, വിത്തൗട്ട് ഫിസിക്കല്‍ എജ്യുക്കേഷന്‍)
ബന്ധപ്പെട്ട വിഭാഗത്തില്‍ ബിരുദം/പിജി, ബി.എഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുമ്പോള്‍ സി-ടെറ്റ്/ടെറ്റ് യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി തുടക്കക്കാര്‍ക്ക് 40-ല്‍ താഴെയും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് 57 വയസില്‍ താഴെയുമാണ്. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടര്‍ പ്രൊവിഷ്യന്‍സി എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
https://awes-guide.stage.smartexams.in/ – ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കേണ്ട വിധം വായിച്ച് മനസിലാക്കി അപേക്ഷിക്കാവുന്നതാണ്. 385 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
നവംബര്‍ 23, 24 തിയതികളിലാണ് ഓണ്‍ലൈന്‍ ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.