ഹോം നഴ്‌സ് പരിശീലനം: രണ്ടാം ബാച്ച് ഒക്ടോബറില്‍


താമരശ്ശേരി രൂപത അല്‍ഫോന്‍സാ പാലിയേറ്റീവ് & ജെറിയാട്രിക് കെയറും മരിയ യൂജിന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റും സംയുക്തമായി ഒരുക്കുന്നു ഹോം നഴ്‌സ് പരിശീലന കോഴ്‌സിന്റെ രണ്ടാം ബാച്ച് ഒക്ടോബറില്‍ ആരംഭിക്കും.

ആറു മാസം ദൈര്‍ഘ്യമുള്ള പ്രൊഫെഷണല്‍ ഹോം നഴ്‌സ് പരിശീലന കോഴ്‌സിന് ഇന്ത്യയിലും വിദേശത്തും ജോലി സാധ്യത ഏറെയാണ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 04.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രഗല്‍ഭരായ വ്യക്തികള്‍ നല്‍കുന്ന ക്ലാസുകള്‍, പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം, ജോലി സാധ്യത ഉറപ്പുനല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കോഴ്‌സിന്റെ പ്രത്യേകതകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും: 7387469938, 9689520632.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.