ഫിയസ്റ്റ 2k24: ഈസ്റ്റ്ഹില്ലിന് ഒന്നാം സ്ഥാനം
ചെറുപുഷ്പ മിഷന്‍ലീഗും കമ്മ്യൂണിക്കേഷന്‍ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച ഫിയസ്റ്റ 2k24 കരോള്‍ഗാന മത്സരത്തില്‍ ഈസ്റ്റ്ഹില്‍ ഇടവക ടീം ഒന്നാം സ്ഥാനം നേടി. മരിയാപുരം ഇടവക ടീം രണ്ടും അശോകപുരം ഇടവക ടീം മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ക്യാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു.
കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ മത്സരം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, ജിനോ തറപ്പുതൊട്ടിയില്‍, അരുണ്‍ കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആന്‍മേരി കൊച്ചുതൊട്ടിയില്‍, ബ്രദര്‍ ആര്‍വിന്‍ എംസിബിഎസ് എന്നിവര്‍ നേതൃത്വം നല്‍കി.