നവവൈദികരെ ആദരിച്ചു
താമരശ്ശേരി രൂപതാംഗങ്ങളായ നവവൈദികരെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി രൂപതയ്ക്കായും വിവിധ സന്യാസ സഭകള്‍ക്കായും മിഷന്‍ രൂപതകള്‍ക്കായും വൈദികപട്ടം സ്വീകരിച്ച നവവൈദികര്‍ പങ്കെടുത്തു.
റൂബി ജൂബിലി വര്‍ഷത്തില്‍ താമരശ്ശേരി രൂപതയുടെ സമ്മാനമാണ് നവവൈദികരെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. പൗരോഹിത്യ കൂട്ടായ്മയുടെ പ്രാധാന്യം ബിഷപ് എടുത്തു പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. മുഞ്ഞനാട്ട്, ഫാ. ബിനു തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാല, ഫാ. അമല്‍ പുരയിടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.