വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; കേരളത്തില്‍ റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍
വ്യോമസേന എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യോമസേനയുടെ ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മാനാകാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കാണ് അവസരം. സ്ത്രീകള്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല.
കേരളത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തും. കേരളത്തില്‍ നിന്നുള്ള അപേക്ഷവര്‍ക്ക് ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റിക്രൂട്ട്‌മെന്റ് റാലി.
അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു (ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം) ജയിച്ചവരോ അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് 50 ശതമാനം മാര്‍ക്കോടെ 2 വര്‍ഷ വൊക്കേഷണല്‍ കോഴ്‌സ് (ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം) ജയിച്ചവരോ ആയിരിക്കണം.
ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്സി ഫാര്‍മസി ഉദ്യോഗാര്‍ത്ഥികള്‍: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയിച്ചവരാകണം (ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം). 50 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ/ ഫാര്‍മസി, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ അല്ലെങ്കില്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ഉള്ളവരായിരിക്കണം അപേക്ഷകര്‍.
വ്യോമസേനയുടെ ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍ ) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മാനാകാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 20 വര്‍ഷത്തേക്കാണ് നിയമന കാലാവധി. ഈ നിയമനം 57 വയസുവരെ നീട്ടികിട്ടാം.
ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് എയര്‍മാന്‍ തസ്തികയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. പ്രായം, ശാരീരികക്ഷമത പരിശോധന, ശാരീരികയോഗ്യത എന്നിവയുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ ഉണ്ട്. www.airmenselection.cdac.in എന്ന വെബ്‌സറ്റിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.