ഈശോസഭ കേരള പ്രൊവിന്‍ഷ്യലായി ഫാ. ഹെന്റി പട്ടരുമഠത്തില്‍ നിയമിതനായി. 2025 ജൂണ്‍ അവസാനത്തോടെ അദ്ദേഹം ചുമത ഏറ്റെടുക്കും.
പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ അംഗമായ ഫാ. പട്ടരുമഠത്തില്‍ 1995-ല്‍ ഈശോ സഭ കേരള പ്രൊവിന്‍സിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബൈബിളില്‍ ലൈസന്‍ഷ്യേറ്റും പൊന്തിഫിക്കല്‍ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്‌റേറ്റും കരസ്ഥമാക്കി.
പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് പ്രഫസറായി സേവനം ചെയ്തിട്ടുണ്ട്. ബൈബിള്‍ പുതിയ നിയമ പരിഷ്‌ക്കരണത്തിനായുള്ള കെസിബിസി സംഘത്തിലെ അംഗമായും കാലടി ജെസ്യൂട്ട് റീജ്യണല്‍ തിയോളജി സെന്റര്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
