ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത സമിതിയുടെ വാര്‍ഷികവും കൗണ്‍സിലും മാനേജിങ് കമ്മറ്റിയും താമരശ്ശേരി ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ സ്നേഹിക്കുക, ക്രിസ്തുവിനെ ജീവിതത്തിലൂടെ പകര്‍ന്നുകൊടുക്കുക എന്നതാണ് ചെറുപുഷ്പ മിഷന്‍ലീഗിന്റെ ലക്ഷ്യമെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.
ജൂനിയര്‍ പ്രസിഡന്റ് റിച്ചാഡ് ടി. നിക്സണ്‍ പറപ്പള്ളി അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ സ്വാഗതം ആശംസിച്ചു. മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ ബാബു ചെട്ടിപ്പറമ്പില്‍, ദേശീയ പ്രതിനിധി ജിന്റോ തകടിയില്‍, രൂപത ജൂനിയര്‍ വൈസ് പ്രസിഡന്റ് ലിഷ തോമസ് കൊച്ചുവീട്ടില്‍, രൂപതാ സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍മേരി കൊച്ചുകുടിയില്‍, അനൂപ് ചീരമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത സെക്രട്ടറി അരുണ്‍ കണ്ടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിലങ്ങാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ മിഷന്‍ ലീഗ് രൂപതാ സമിതി കൈമാറി.

2025-26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള രൂപതാതല ജൂനിയര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുല്ലൂരാംപാറ ഇടവകാംഗമായ ക്രിസ് വള്ളിയാംപൊയ്കയിലാണ് പുതിയ ജൂനിയര്‍ പ്രസിഡന്റ്. പരിയാപുരം ഇടവകാംഗം ആല്‍വിന്‍ ഷിജു ഇയാലിലാണ് ജൂനിയര്‍ സെക്രട്ടറി.
മറ്റു ജൂനിയര്‍ ഭാരവാഹികള്‍- വൈസ് പ്രസിഡന്റ്: ആന്‍ലിയ മെഴുകനാല്‍ (കണ്ണോത്ത്), ജോ. സെക്രട്ടറി: അന്ന റോസ് ബിജു ഇരുപ്പക്കാട്ട് (വിലങ്ങാട്), എക്സിക്യൂട്ടീവ് അംഗങ്ങള്‍: ജോസ് ഫ്രാന്‍സിസ് പാലക്കീര്‍ (വാലില്ലാപ്പുഴ), അമാലിയ മരിയ മടുക്കാക്കുഴിയില്‍ (പന്തല്ലൂര്‍), സഞ്ജന റോസ് കടപ്രായില്‍ (തിരുവമ്പാടി), മേധ കൊട്ടാരംകുന്നേല്‍ (ചക്കിട്ടപാറ).
ഇതോടനുബന്ധിച്ചു നടത്തിയ മിസ്സിയോ ദൈവവിളി പ്രസംഗ മത്സരത്തില്‍ ഷാറോണ്‍ റോസ് ജോഷി (തിരുവമ്പാടി) ഒന്നാം സ്ഥാനം നേടി. മേധ ഷൈജു (ചക്കിട്ടപാറ) രണ്ടും ആന്‍ തോമസ് (പുല്ലൂരാംപാറ) മൂന്നും സ്ഥാനങ്ങള്‍ നേടി.
ഷാജി ചന്ദനപറമ്പില്‍, ബ്രദര്‍ ഫിലിപ് തൂനാട്, ബ്രദര്‍ അലന്‍ പൂവത്തോലില്‍, ബ്രദര്‍ സിബിന്‍ കണ്ടചാലില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.