ഡിഎഫ്‌സി രൂപതാ സംഗമം നടത്തി


ദീപിക ഫ്രണ്ട്‌സ് ക്ലബ് (ഡിഎഫ്‌സി) രൂപത സംഗമം താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സമുദായം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ദീപിക ദിനപത്രം സ്തുത്യര്‍ഹ സേവമാണു നടത്തുന്നതെന്നും ഓരോ കുടുംങ്ങളിലും ദീപിക ദിനപത്രം അനിവാര്യമാണന്നും ബിഷപ് അഭിപ്രായപ്പെട്ടു. താമരശ്ശേരി രൂപതയില്‍ ദീപിക ദിനപത്രത്തിന്റെ പ്രചരണത്തിലും വളര്‍ച്ചയിലും നിര്‍ലോഭ സേവനം ചെയ്യുന്ന ഡിഎഫ്‌സി അംഗങ്ങളെ ബിഷപ് അഭിനന്ദിച്ചു.

ഡിഎഫ്‌സി രൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ ളാമണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിഎഫ്‌സി രൂപത ഡയറക്ടര്‍ ഫാ. ഷെറിന്‍ പുത്തന്‍ പുരക്കല്‍, ഫൊറോന ഡയറക്ടര്‍മാരായ ഫാ. കുരിയാക്കോസ് ഐക്കുളമ്പില്‍, ഫാ. ജില്‍സ് കാരികുന്നേല്‍, ഫാ. മില്‍ട്ടന്‍ മുളങ്ങാശ്ശേരി, അഡ്വ. ജോര്‍ജ്ജ് വട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.

സ്തുത്യര്‍ഹ സേവനം ചെയ്യുന്ന ഡിഎഫ്‌സി ഫൊറോന പ്രസിഡന്റുമാരെയും ഫൊറോനകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയും മികച്ച ഏജന്റുമാരെയും ചടങ്ങില്‍ ആദരിച്ചു.

രൂപത സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടക സമിതി കണ്‍വീനര്‍ ജോസ് തുരുത്തിമറ്റം നന്ദി പറഞ്ഞു. സംഗമത്തില്‍ സംബന്ധിച്ച എല്ലാ അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി

രാവിലെ കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ ഒത്തുചേര്‍ന്ന അംഗങ്ങളുടെ സംഗമത്തില്‍ കത്തീഡ്രല്‍ ചര്‍ച്ച് വികാരി ഫാ. മാത്യൂ പുളിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിഎഫ്‌സി രൂപത ഡയറക്ടര്‍ ഫാ. ഷെറിന്‍പുത്തന്‍ പുരക്കല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ഡിസിഎല്‍ ഡയറക്ടറും, ഡിഎഫ്‌സി സംസ്ഥാന ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ, ദീപിക മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ കെ. സി. തോമസ് എന്നിവര്‍ ക്ലാസെടുത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.