ആധ്യാത്മിക, ഭൗതിക, മാനസിക മേഖലകളിലെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കുട്ടികള്‍ക്കായി ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടിപ്പിക്കുന്ന ഗ്രാന്റ് മാസ്‌റ്റേഴ്‌സ് രൂപതാ ക്യാമ്പ് താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപതാ സെക്രട്ടറി അരുണ്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, ജോയി പുതിയാപറമ്പില്‍, സിസ്റ്റര്‍ പ്രിന്‍സി, ബ്ര. ഫിലിപ്പ് തൂനാട്, ബ്ര. ജെറാള്‍ഡ് പല്ലാട്ട്, ആന്‍മേരി എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് പിഎംഒസിയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ 80 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
