കുണ്ടായിത്തോട് പള്ളിയുടെ നവീകരിച്ച മുഖവാരം വെഞ്ചരിച്ചു


കുണ്ടായിത്തോട് സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച മുഖവാരം അദീലാബാദ് മുന്‍ ബിഷപ് ഡോ. ജോസഫ് കുന്നത്ത് വെഞ്ചരിച്ചു. കൊടിമരത്തിന്റെ വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ബിഷപ് കൊടിയേറ്റി.

ഫാ. മാത്യു മഠത്തിക്കുന്നേല്‍, ഫാ. തോമസ് കരിങ്ങടയില്‍, ഇടവക വികാരി ഫാ. ജോണ്‍സണ്‍ അരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മികരായി.