താമരശ്ശേരി രൂപതാ വൈദികനും തിരുവമ്പാടി അല്‍ഫോന്‍സാ കോളജ് IQAC കോ-ഓഡിനേറ്ററുമായ ഫാ. ജിയോ മാത്യു പുതുശ്ശേരിപുത്തന്‍പുരയില്‍ പിഎച്ച്ഡി നേടി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് Issues of Reforms Resistances and Movements among the Adivasis of Wayanad എന്ന വിഷയത്തിലാണ് പിഎച്ച്ഡി.
പുഷ്പഗിരി പുതുശ്ശേരിപുത്തന്‍പുരയില്‍ മത്തായി-വല്‍സമ്മ ദമ്പതികളുടെ മകനാണ്. 2009-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തോട്ടുമുക്കം, കോടഞ്ചേരി, പാറോപ്പടി ഇടവകകളില്‍ അസി. വികാരിയായും മഞ്ഞക്കുന്ന്, കരിമ്പ് ഇടവകകളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വലിയകൊല്ലി ഇടവക വികാരിയാണ്.