കുഞ്ഞേട്ടന്‍ സ്‌കോളര്‍ഷിപ്പ്


2024-25 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെറുപുഷ്പ മിഷന്‍ ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കുഞ്ഞേട്ടന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മേഖല അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേര്, വീട്ടുപേര്, മാതാപിതാക്കളുടെ പേര്, ഇടവക എന്നിവയടക്കം A4 പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും മാര്‍ക്ക് ലിസ്റ്റിന്റെ ഒരു കോപ്പിയും ഇടവക വികാരിയച്ചന്റെ ശുപാര്‍ശ കത്തും അടക്കം ജൂണ്‍ 17-ന് മുന്‍പ് മേഖലാ ഭാരവാഹികള്‍ രൂപത ഓഫീസില്‍ എത്തിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേര്‍ക്ക് രൂപത സ്‌കോളര്‍ഷിപ്പ് നല്‍കും. അവരില്‍ ഒരാള്‍ക്ക് സംസ്ഥാന സ്‌കോളര്‍ഷിപ്പ് ലഭിക്കും.