ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തനവര്‍ഷം ‘പ്രേഷിത ഭേരി -25’ ഉദ്ഘാടനം ചെയ്തു


ചെറുപുഷ്പ മിഷന്‍ലീഗ് കേരള സംസ്ഥാന സമിതിയുടെയും താമരശ്ശേരി രൂപതയുടെയും പ്രവര്‍ത്തന വര്‍ഷം ‘പ്രേഷിത ഭേരി-25’ താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.

ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജിതിന്‍ വേലിക്കകത്ത് മുഖ്യസന്ദേശം നല്‍കി. താമരശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ ആമുഖ പ്രഭാഷണം നടത്തി.

കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ പുളിച്ചുമാക്കല്‍, കോടഞ്ചേരി ശാഖാഗം സാന്റാ മരിയ റോബിന്‍സണ്‍, താമരശ്ശേരി രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ പ്രിന്‍സി സിഎംസി, രൂപത സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍മേരി കൊച്ചുതൊട്ടിയില്‍, രൂപത ജൂനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ലിയ സജി മെഴുകനാല്‍, അരുണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകന്മാക്കല്‍, കോടഞ്ചേരി മേഖല പ്രസിഡന്റ് ആന്റണി ചൂരപൊയ്കയില്‍, ശാഖ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഹെലന്‍ എഫ്‌സിസി എന്നിവര്‍ നേതൃത്വം നല്‍കി.