അല്‍ഫോന്‍സ കോളജില്‍ മില്ലറ്റ് മേള സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ സഹകരണത്തോടെ അല്‍ഫോന്‍സ കോളജിന്റെ നേതൃത്വത്തില്‍ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. മില്ലറ്റ് ധാന്യങ്ങളുടെ പ്രാധാന്യം, പോഷക സമൃദ്ധി, ഉല്‍പാദനം, ഉപയോഗം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ബോധവല്‍ക്കരണ ക്ലാസുകളും പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടത്തി.
പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, അപ്പു കോട്ടയില്‍, ഷീബ മോള്‍ ജോസഫ്, അനുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ധനപാലന്‍ ദീപാലയം വിഷയാവതരണം നടത്തി. വടകര സെവന്‍സ് ഡേ മില്ലറ്റില്‍ അംഗമായ സനേഷ് അനുഭവങ്ങള്‍ പങ്കുവെച്ചു. പൊതുജനങ്ങളുടെയും, സ്വാശ്രയ സംഘങ്ങളുടെയും, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം വഴി അല്‍ഫോന്‍സ കോളജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു അധ്യായമായി മേള മാറിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ പറഞ്ഞു.