തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി
2023-ലെ ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവിക്ക് ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമെന്‍സ് എന്ന ഗ്രേഡോടുകൂടി തിരുവമ്പാടി അല്‍ഫോന്‍സ കോളജ് അര്‍ഹത നേടി. കേന്ദ്രസര്‍ക്കാര്‍ എംഎസ്എംഇ (മൈക്ക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയം) രജിസ്ട്രേഷനില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്സ് എസ്ഡിജിയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും, ബിസിനസ് സംരംഭകര്‍ക്കുമുള്ളതാണ് ഡിസ്ട്രിക്ട് ഇക്കോ എസ്ഡിജി ചാമ്പ്യന്‍ പദവി.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങള്‍, എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. എസ് ഗ്രേഡോടു കൂടി മലബാര്‍ മേഖലയില്‍ ഈ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായ ഏക കോളജാണ് അല്‍ഫോന്‍സാ കോളജ്. സുസ്ഥിരവികസനവും സാമൂഹ്യ ഉത്തരവാദിത്വവും ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചാമ്പ്യന്‍ പദവി ലഭിച്ചത്. പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബീറ്റ് ദ പ്ലാസ്റ്റിക്ക് പൊലൂഷന്‍, ‘ആഹാരമാണ് ഔഷധം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച മില്ലറ്റ് മേള ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ ചലഞ്ച് വാക്കിങ് ആന്റ് സ്ലോ സൈക്കിളിങ് കോമ്പറ്റീഷന്‍, സേഫ്റ്റി-ഡിസാസ്റ്റര്‍- റിസ്‌ക്ക് ആന്റ് ക്രൗഡ് മാനേജ്മെന്റ് പരിശീലനം, ഇ-വേസ്റ്റ് ശേഖരണം, ‘ശാന്തിവനം’ തുറന്ന ക്ലാസ്സ് റൂം പരിശീലനം തുങ്ങി, കഴിഞ്ഞ മൂന്നു മാസത്തെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് പിന്നില്‍.
ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഷീബ മോള്‍, ഇംഗ്ലീഷ് വിഭാഗം മേധാവി എം.സി സെബാസ്റ്റിയന്‍, അനീഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്‍ ഇമ്മാനുവേല്‍, അച്ചുനാഥ്, ലിവിന സിബി, കെ. എസ് ഷബീര്‍, അമല റോസ്, അലന്‍ മാത്യു, കെ. എ രാഹുല്‍ ലിനെറ്റ് തങ്കച്ചന്‍, എം. അരവിന്ദ്, ജെറാള്‍ഡ് ടോം, ആല്‍ബിന്‍ പോള്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിയാണ് കോളജിന് ബഹുമതി ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ചാക്കോ കാളംപറമ്പില്‍, മാനേജര്‍ ഫാ. സജി മങ്കരയില്‍ എന്നിവര്‍ പറഞ്ഞു.