ഇന്‍ഫാം ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക്
ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ സമരിയ ആപ്പ് എന്ന പേരില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സിസ്റ്റം ആരംഭിച്ചു. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങുവാനും വില്‍ക്കുവാനുമാണ് സമരിയാ ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്നും കൂരാച്ചുണ്ട് ഫൊറോനയില്‍ പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്ന ഈ മാര്‍ക്കറ്റിംഗ് സിസ്റ്റം താമസിയാതെ രൂപത മുഴുവനിലും ഭാവിയില്‍ കേരളം മുഴുവനും നടപ്പില്‍ വരുത്താനാണ് ഇന്‍ഫാം ആഗ്രഹിക്കുന്നതെന്നും ബിഷപ് പറഞ്ഞു.
കൂരാച്ചുണ്ടില്‍ നടന്ന സമ്മേളനത്തില്‍ ഇന്‍ഫാം സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ അധ്യക്ഷനായിരുന്നു ഇന്‍ഫാം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, കൂരാച്ചുണ്ട് ഫൊറോനാ വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍, സമരിയ ആപ്പ് സിഇഒ മധു ആഗസ്റ്റിന്‍, ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.