ഫെബ്രുവരി 2: നമ്മുടെ കര്‍ത്താവിന്റെ കാഴ്ച്ചവെയ്പ്പ്
ക്രിസ്തുമസ് കഴിഞ്ഞ് 40-ാം ദിവസമാണ് കര്‍ത്താവിന്റെ കാഴ്ച്ചവെപ്പ്. മൂശയുടെ നിയമമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂല്‍ പുത്രന്റെ കാഴ്ച്ചവെയ്പ്പിനുമായി കന്യാമറിയം ജറുസലേം ദൈവാലയത്തില്‍ എത്തുന്നു. ഒരു സ്ത്രീ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ 40 ദിവസം ശുദ്ധീകരണത്തിനായി അവള് ഒരു വയസുള്ള കുഞ്ഞാടിനെ ഹോമബലിക്കും ഒരു പ്രാവിന് കുഞ്ഞിനെയോ ചങ്ങാലിയെയോ പരിഹാരബലിക്കും വേണ്ടി സമാഗമകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്ന് പുരോഹിതനെ ഏല്‍പ്പിക്കണമെന്നും ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ കഴിവില്ലെങ്കില്‍ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ചങ്ങാലിയേയോ കാഴ്ച്ചവെയ്ക്കണമെന്നതായിരുന്നു മൂശയുടെ നിയമം.
പരിപ്പൂര്‍ണ്ണമായും മറിയവും യൗസേപ്പും അത് അനുസരിച്ചു. ദരിദ്രരുടെ കാഴ്ച്ചയാണ് അവര്‍ നല്‍കിയത്. അഞ്ചു ഷെക്കല്‍ കൊടുത്തു കുട്ടിയെ വീണ്ടെടുത്തു. യഹോവ ആവശ്യപ്പെടുന്നതുവരെ മറിയം കുട്ടിയെ വളര്‍ത്താനുള്ള നിര്‍ദ്ദേശത്തോടെ കുട്ടിയെ പുരോഹിതന് അമ്മയുടെ കൈയ്യില്‍ തന്നെ ഏല്‍പ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ അനുസരണവും എളിമയും നമുക്കും അനുകരിക്കാം.